ബീജിംഗ്: ബാങ്കില്‍ നിന്നും ഭീമന്‍ തുക പിന്‍വലിച്ച കോടീശ്വരന്‍ മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ടതില്‍ കുപിതനായി ഉദ്യോഗസ്ഥരോട് പണം എണ്ണിതരാന്‍ ആവശ്യപ്പെട്ടു.ചൈനയിലാണ് സംഭവം.ചൈനയിലെ സമൂഹ മാദ്ധ്യമമായ വീബോയില്‍ സണ്‍വീയ‌ര്‍ എന്നറിയപ്പെടുന്ന കോടീശ്വരനാണ് ഷാങ്ഗായിലെ ബാങ്കിലെത്തി 5.8 കോടി രൂപ പിന്‍വലിച്ചത്. ഇവിടെവച്ച്‌ മാസ്ക് ധരിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍ നി‌ര്‍ദേശിച്ചതിനെ തുടര്‍ന്ന് ബാങ്ക് ഉദ്യോഗസ്ഥനോട് പണം എണ്ണിതരാന്‍ ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു.

ഒരു ദിവസം പിന്‍വലിക്കാനാകുന്ന പരമാവധി തുകയാണ് 5.8 കോടി രൂപ. ബാങ്കിന്റെ നടപടിയില്‍ അതൃപ്തനായ കോടീശ്വരന്‍ തന്റെ മുഴുവന്‍ തുകയും പിന്‍വലിക്കുന്നതുവരെ ബാങ്കില്‍ പോകുമെന്നുംഉദ്യോഗസ്ഥരെ കൊണ്ട് കാശ് എണ്ണിപ്പിക്കുമെന്നും പ്രതികരിച്ചു. ബാങ്ക് തന്നോട് വളരെ മോശമായി പെരുമാറിയെന്നും ഇയാള്‍ ആരോപിച്ചു. കോടീശ്വരന്‍ പണം സ്യൂട്ട് കേസുകളില്‍ നിറച്ച്‌ കാറില്‍ കൊണ്ടുപോകുന്ന ദ്യശ്യങ്ങള്‍ ഇതിനോടകം നവമാധ്യമങ്ങളില്‍ വൈറലായിരുന്നു.

The post 'മാസ്ക് ധരിക്കാന്‍ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല'; 5.8 കോടി രൂപ ബാങ്ക് ഉദ്യോഗസ്ഥനെകൊണ്ട് എണ്ണിച്ച്‌ കോടീശ്വരന്റെ പ്രതികാരം first appeared on MalayalamExpressOnline.

Post a Comment