അരൂര്‍ : മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അച്ഛനും മകനും ട്രെയിന്‍ തട്ടി മരിച്ചു. മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ അച്ഛനും അപകടത്തില്‍പ്പെടുകയായിരുന്നുഅരൂര്‍ ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ ചന്തിരൂര്‍ പുളിത്തറ വീട്ടില്‍ പുരുഷന്‍ (57) മകന്‍ നിതിന്‍ (28 ) എന്നിവരാണ് ആണ് മരിച്ചത്.

തീരദേശ റെയില്‍വേയില്‍ ചന്തിരൂര്‍ വെളുത്തുള്ളി ഉള്ളില്‍ റോഡിലെ ലെവല്‍ക്രോസില്‍ ഇന്നലെ രാവിലെ ഒമ്ബതര മണിയോടെയാണ് സംഭവം. തിരുവനന്തപുരത്തു നിന്നും കോഴിക്കോട്ടേക്ക് പുറപ്പെട്ട ജനശതാബ്ദി എക്സ്പ്രസാണ് ഇരുവരെയും ഇടിച്ചത്. മൂന്നു വര്‍ഷം മുന്‍പുണ്ടായ ഒരു അപകടത്തെ തുടര്‍ന്ന് ഓര്‍മ്മക്കുറവുണ്ടായിരുന്നു. ഫിസിയോതെറാപ്പി അടക്കമുള്ള ചികിത്സകള്‍ നടത്തി വരുകയായിരുന്നു.

രാവിലെ വീട്ടില്‍ നിന്നിറങ്ങിയ നിധിന്‍ റെയില്‍വേ ട്രാക്കില്‍ നില്‍ക്കുന്നത് കണ്ട് അച്ഛന്‍ ഓടിയെത്തിയെങ്കിലും മകനെ രക്ഷിക്കാന്‍ കഴിയാതെ അച്ഛനും അപകടത്തില്‍ പെടുകയായിരുന്നു. പുരുഷന്‍ മത്സ്യത്തൊഴിലാളിയാണ്. നിതിന്‍ വെല്‍ഡിംഗ് തൊഴിലാളിയും. സഹോദരന്‍ നിഷാദ്. ശാന്തയാണ് മാതാവ്.

Tags train-accident father and son died

shortlink

Post a Comment