ഉത്തര്‍പ്രദേശ്: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാല്‍ പിടിച്ച്‌ തലകീഴായി തൂക്കിയിട്ട സംഭവത്തില്‍ പ്രിന്‍സിപ്പലിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ മിര്‍സാപൂരിലെ സ്‌കൂളിലാണ് സംഭവം. മനോജ് വിശ്വകര്‍മയെന്ന പ്രിന്‍സിപ്പളാണ് അറസ്റ്റിലായത്.

രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ സോനു യാദവിന് നേരെയാണ് മനോജ് വിശ്വകര്‍മയുടെ ക്രൂരത. സഹപാഠിയെ സോനു കടിച്ചെന്ന പേരിലാണ് പ്രിന്‍സിപ്പലിന്റെ ക്രൂരത. വിദ്യാര്‍ഥി നിലവിളിച്ചു കൊണ്ട് മാപ്പ് പറഞ്ഞ ശേഷമാണ് ഇയാള്‍ കുട്ടിയെ നിലത്തിറക്കിയത്. സംഭവത്തില്‍ സാമൂഹിക മാധ്യങ്ങളില്‍ കടുത്ത വിമര്‍ശനമാണ് അധ്യാപകന് നേരെ ഉയര്‍ന്നത്.

പക്ഷെ കുട്ടിയുടെ അച്ഛന്‍ അധ്യാപകനെ ന്യായീകരിച്ച് രംഗത്തെത്തി. അധ്യാപകന്‍ വിദ്യാര്‍ഥിയോടുള്ള സ്‌നേഹം കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്ന് അച്ഛന്‍ രഞ്ജിത്ത് യാദവ് ദേശീയ മാധ്യമത്തോട്‌ പറഞ്ഞു. കുട്ടി വികൃതി കാണിച്ചെന്നും തിരുത്താന്‍ വേണ്ടിയാണ് അങ്ങനെ ഭയപ്പെടുത്തിയതെന്നും അധ്യാപകന്‍ പറഞ്ഞു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് അധ്യാപകനെതിരെ കേസെടുത്തിരിക്കുന്നത്.

Post a Comment