ഇന്‍സ്റ്റന്റ് മെസ്സേജിങ് സവിശേഷത ഇനി പിന്തുണയ്ക്കാത്ത ഫോണുകളില്‍ നവംബര്‍ ഒന്ന് മുതല്‍ വാട്‌സ്ആപ്പ് പ്രവര്‍ത്തിക്കില്ല. ആന്‍ഡ്രോയിഡ് പതിപ്പ് 4.1നു മുന്‍പുള്ള പതിപ്പുകളില്‍ ഇനി മുതല്‍ വാട്‌സ്ആപ്പ് ലഭിക്കില്ല. പഴയ ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണാണ് നിങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നതെങ്കില്‍ പുതിയ ഫോണിലേക്ക് മാറിയാല്‍ മാത്രമേ ഇനി നിങ്ങള്‍ക്ക് വാട്‌സ്ആപ്പ് ഉപയോഗിക്കാന്‍ സാധിക്കുകയുള്ളു.
ആപ്പിള്‍ ഫോണുകളില്‍, ഐഒഎസ് 10-ലും അതിനു ശേഷമുള്ള പുതിയ പതിപ്പുകളിലും പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ മാത്രമേ വാട്‌സ്ആപ്പ് ലഭിക്കൂ. അതേസമയം, നവംബര്‍ ഒന്നിന് ശേഷം വാട്ട്സ്ആപ്പ് ഐഒഎസ് 2.5.0 മാത്രമേ പിന്തുണയ്ക്കൂ.
എന്നാല്‍ ജിയോഫോണ്‍, ജിയോഫോണ്‍ 2 ഉപയോക്താക്കള്‍ക്ക് വാട്‌സ്ആപ്പ് തുടര്‍ന്നും ഉപയോഗിക്കാനാകും. വാട്‌സ്ആപ്പ് ഉള്‍പ്പടെയുള്ള ആപ്പുകള്‍ ഇടക്കിടെ പഴയ ഉപകരണങ്ങളില്‍ നിന്നും പിന്തുണ പിന്‍വലിക്കുന്നത് ഉപയോക്താക്കളുടെ സ്വകാര്യതയും സുരക്ഷയും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ്.
Post a Comment