ബീജിംഗ് : ലോക രാഷ്ട്രങ്ങള്‍ ഒമിക്രോണ്‍ വൈറസ് വ്യാപനത്തില്‍ ആശങ്കപ്പെടുമ്പോള്‍ ചൈനയ്ക്ക് ഇതൊന്നും ഒരു പ്രശ്‌നമേ അല്ല. തെക്കന്‍ ചൈനാ കടലില്‍ വീണ്ടും സംഘര്‍ഷം സൃഷ്ടിക്കാനൊരുങ്ങുകയാണ്  ചൈന. 27 ചൈനീസ് യുദ്ധവിമാനങ്ങളാണ് തായ്‌വാന്റെ വ്യോമാതിര്‍ത്തിയിലേക്ക് പറന്നത്. രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലുള്ള എയര്‍ ഡിഫന്‍സ് ഐഡന്റിഫിക്കേഷന്‍ സോണിലേക്ക് ഞായറാഴ്ച ചൈനയുടെ യുദ്ധവിമാനങ്ങള്‍ എത്തിയതായി തായ്‌വാനീസ് പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ 27 വിമാനങ്ങളായിരുന്നു വ്യോമാതിര്‍ത്തി കടന്നെത്തിയത്.

തായ്‌വാന്‍ ഉള്‍ക്കടല്‍ ലക്ഷ്യമാക്കി നാവികസേനയും വ്യോമസേനയും യോജിച്ച് പട്രോളിങ് നടത്തിയതായി പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയും വ്യക്തമാക്കിയിട്ടുണ്ട്. തായ്‌വാന്‍ ചൈനയുടെ ഭാഗമാണെന്നും നിലവിലെ സാഹചര്യത്തില്‍ രാഷ്ട്രത്തിന്റെ പരമാധികാരം കാത്തുസൂക്ഷിക്കുവാന്‍ സൈന്യം ഒരുക്കമാണെന്ന് സൈനിക വക്താവ് അറിയിച്ചു.


Post a Comment