ഈ മതേ-തറ കേരളത്തിലെ യഥാർത്ഥ മതേതരത്വം എന്തെന്നറിയണമെങ്കിൽ അങ്ങ് ദൂരെയെങ്ങും ചികഞ്ഞു പോകേണ്ടതില്ല, ഒന്ന് ശൈലജ ടീച്ചറുടെ പഴശ്ശി അനുസ്മരണ പോസ്റ്റിനു കീഴെ നോക്കിയാൽ മതി. ഹൈദരലിയുടെയും ടിപ്പുവിന്റെയും വാൾത്തലപ്പിനു മുന്നിൽ തല കുനിക്കാതെ, തൊപ്പി വേണമോ തല വേണമോ എന്ന ചോദ്യത്തിന് തൊപ്പി വേണ്ടായെന്ന് തലയുയർത്തി നിന്ന് പറഞ്ഞ് സ്വന്തം ധർമ്മത്തിനു മഹത്വമേകിയ രക്തസാക്ഷികളുടെ പിൻതലമുറയോട് ചിലർക്ക് തോന്നുന്ന
അസൂയയുണ്ടല്ലോ, അതാണവിടെ പലവിധ കമന്റുകളായി നിരന്നു കിടക്കുന്നത്.
ഒരു ഫോട്ടോഷോപ്പ് ഫോട്ടോ കൊണ്ട് അപനിർമ്മിക്കപ്പെട്ട ഫേക്ക് ദേശാഭിമാനിയായിരുന്നില്ല വീര കേരളവർമ്മ പഴശ്ശിരാജ. കേരള ചരിത്രത്തില്‍ നിന്നും ഒരിക്കലും ആരും മറന്നു കളയാത്ത ഒരേടാണ് കേരളവര്‍മ്മ പഴശ്ശിരാജ. കേരളത്തില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ ആദ്യം യുദ്ധം പ്രഖ്യാപിച്ച നാട്ടുരാജാവ് ആയിരുന്നു അദ്ദേഹം. ബ്രിട്ടീഷുകാര്‍ക്കെതിരെ നടത്തിയ വീര പോരാട്ടങ്ങള്‍ കൊണ്ടും വയനാടന്‍ കാടുകളില്‍ ഗറില്ലാ യുദ്ധമുറകളിലൂടെ ബ്രിട്ടീഷുകാര്‍ക്ക് തിരിച്ചടി കൊടുത്തും പോരാടിയ പഴശ്ശിരാജയെ സ്വാതന്ത്രസമര ചരിത്രങ്ങളില്‍ വീരകേരള സിംഹം എന്നാണ് ചരിത്രകാരന്മാര്‍ വിശേഷിപ്പിക്കുന്നത്. അല്ലാതെ വംശഹത്യയ്ക്ക് ആഹ്വാനം നല്കിയ ഒരു മതഭ്രാന്തൻ എന്ന നിലയിലല്ല .
രാജാക്കൻമാരിലെ കലാപകാരിയായും കലാപകാരികളിലെ രാജാവായും ഇന്ത്യൻ സ്വാതന്ത്യ സമര ചരിത്രത്തിൽ സ്ഥിരപ്രതിഷ്ഠ നേടിയ കേരള വർമ്മ പഴശ്ശിരാജ നയിച്ച ബ്രിട്ടീഷ് വിരുദ്ധ സമരങ്ങൾ സമാനതകളില്ലാത്തതാണ് . അധിനിവേശത്തിനെതിരെയുള്ള പോരാട്ടത്തിൽ രാജ്യത്തിന് തന്നെ മാതൃകയായ ചെറുത്തു നിൽപ്പിന്റെ വീരേതിഹാസമാണ് കേരള വർമ്മ പഴശ്ശിരാജ. സ്വാതന്ത്ര്യത്തിനു നേരെയുള്ള ഏത് കടന്നു കയറ്റവും ദേശാഭിമാനികൾക്ക് മൃതിയേക്കാൾ ഭയാനകമാണെന്ന് സ്വന്തം ജീവിതം വഴി ലോകത്തിന് കാണിച്ച ധീരദേശാഭിമാനിയാണ് അദ്ദേഹം. അതുകൊണ്ടാണ് മൈസൂർ രാജ്യത്തിന്റെ ആക്രമണത്തിൽ നിന്ന് രക്ഷനേടാൻ വൈദേശിക ശക്തിയെ കൂട്ടുപിടിക്കാൻ പോലും അദ്ദേഹം മുതിർന്നത്. എന്നാൽ പിന്നീട് കാലുമാറിയ ഇവരെ ശക്തമായി ചെറുക്കാനും അദ്ദേഹം തയ്യാറായി.
സാമ്രാജ്യത്തിനെതിരെ അദ്ദേഹം ചെറിയ സൈന്യത്തെ കൊണ്ട് അതിശക്തരായ ബ്രിട്ടീഷുകാർ ക്കെതിരെ ദീർഘകാലം പടനയിച്ചു. അതിശക്തരെന്ന് കരുതിയപ്പോഴും പഴശ്ശിയുമായി ഒളിഞ്ഞും തെളിഞ്ഞും സന്ധിയിൽ ഏർപ്പെടാൻ ബ്രിട്ടീഷുകാർ നിർബന്ധിതരായി. യുദ്ധത്തിൽ പരാജയപ്പെട്ടെങ്കിലും മലബാറിൽ സ്വാതന്ത്ര്യ സമരത്തിന്റെ വിത്ത് പാകുന്നതിൽ പഴശ്ശിയുടെ യുദ്ധങ്ങൾ പ്രചോദനമായി. ജന്മനാ നേതാവായിരിക്കുന്ന ഒരാൾക്ക് തന്റെ അനുയായികളെ ജ്വലിപ്പിച്ച് രക്തനക്ഷത്രങ്ങളാക്കാൻ കഴിയുമെന്നതിന്റെ തെളിവാണ് പഴശ്ശിയുടെ ജീവിതം. അല്ലാതെ വെടിയുണ്ടകൾക്ക് മുന്നിൽ പിന്നാമ്പുറം കാട്ടി തിരിഞ്ഞോടാൻ ആഹ്വാനം നല്കിയ വ്യാജൻകുന്നനെ പോലെയായിരുന്നില്ല അദ്ദേഹം.
ഹൈന്ദവ കൂട്ടക്കൊല നടത്തി മാപ്പിളസ്ഥാൻ സ്ഥാപിക്കാൻ കച്ച കെട്ടിയിറങ്ങിയ വാരിയംകുന്നനെ മഹത്വവല്കരിക്കുകയും ജാതി മതഭേദമില്ലാതെ സ്വന്തം രാജ്യത്തിലെ പ്രജകളെ സംരക്ഷിക്കാൻ ജീവൻ ബലിയർപ്പിച്ച് പോരാടിയ പഴശ്ശിയെ അപമാനിക്കുകയും ചെയ്യുന്ന തേർഡ് റേറ്റഡ് അരാജകവാദികളോട് ഒന്നേ പറയാനുള്ളൂ – നിങ്ങൾ നടത്തുന്ന ഈ വെർബൽ മാസ്റ്റർബേഷനു പേര് ഇൻഫീരിയോരിറ്റി കോംപ്ലക്സ് എന്നാണ്. ഹൈദരലിയുടെയും ടിപ്പുവിന്റെയും വാൾത്തലക്കൽ സ്വന്തം ധർമത്തെ പേടിച്ചു ഉപേക്ഷിച്ച് തൊപ്പിയണിയേണ്ടി വന്നവരുടെ ഉളളിലെ അപകർഷതാബോധം പിൻ തലമുറകളിലൂടെ ഇത്തരം throw outകളായി വരുന്നതാണത്. അതിനി കാലാകാലം ഇങ്ങനെ വന്നുക്കൊണ്ടേയിരിക്കും.
Post a Comment