തിരുവനന്തപുരം: ആരോഗ്യ രംഗത്ത് നമ്പര്‍ വണ്‍ എന്ന് അവകാശപ്പെട്ടിരുന്ന കേരളത്തിന് വലിയ തിരിച്ചടിയായിരിക്കുകയാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. മികച്ച ചികിത്സാ സംവിധാനങ്ങളും ശക്തമായി പ്രതിരോധ നടപടികളും ഉണ്ടായിട്ടു പോലും ഏറ്റവും കൂടുതല്‍ മരണം സംഭവിച്ച സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ കേരളം. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് കര്‍ണാടകയായിരുന്നു. എന്നാല്‍ പുതിയ കണക്കുപ്രകാരം കേരളത്തേക്കാള്‍ കുറവാണ് കര്‍ണാടകയിലെ മരണം. നവംബര്‍ 27വരെയുള്ള കണക്കു പ്രകാരമാണ് പുതിയ റിപ്പോര്‍ട്ട്.

കൊവിഡ് മരണമായി പരിഗണിക്കേണ്ടവ പല കാരണങ്ങള്‍ പറഞ്ഞ് കേരളം ഒഴിവാക്കിയതായി നേരത്തേതന്നെ ആക്ഷേപം ഉണ്ടായിരുന്നു.സുപ്രീം കോടതിയുടെ നിര്‍ദേശ പ്രകാരം കേന്ദ്രം വ്യവസ്ഥകള്‍ വ്യക്തമാക്കുകയും ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തതോടെ ഒഴിവാക്കപ്പെട്ട മരണങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടിവന്നു. ഇതോടെയാണ് കൂടുതല്‍ മരണം ലിസ്റ്റില്‍ വന്നത്.

മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,40,908 ആണ്. കേരളത്തില്‍ ഇത് 39,679 ഉം കര്‍ണാടകയില്‍ 38,196 ഉം ആണ്.


Post a Comment