കൊച്ചി: കൊച്ചിയില്‍ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസിലെ യഥാര്‍ഥ വില്ലന്‍ പുറത്തേക്ക്.ലഹരി മാഫിയകളുടെ നല്ലകുട്ടിയെന്ന് നവിലയിരുത്തപ്പെടുന്ന കൊല്ലം നല്ലില സ്വദേശി സൈജു എം തങ്കച്ചന്‍(41) കേസിലെ വലിയ കണ്ണിയാണെന്നാണ് പൊലീസിന്റെ നിഗമനം. സൗന്ദര്യ മത്സരത്തില്‍ വിജയികളായ മോഡലുകള്‍ വാഹനാപകടത്തില്‍ മരിച്ച കേസിലെ മുഖ്യപ്രതിയാണ് ഇയാളെന്ന നിഗമനതത്തിലാണ് അന്വേഷണം മുന്നോട്ടു പോകുന്നത്. സൈജുവിന്റെ ഫാണിലെ രഹസ്യ ഫോള്‍ഡറില്‍ അയാളുടെ ലഹരിമാഫിയാ ബന്ധം അടക്കം വ്യക്തമാക്കുന്ന തെളിവുകളുണ്ട്.

രാസലഹരി ഉപയോഗത്തിന്റെയും പ്രകൃതിവിരുദ്ധമടക്കമുള്ള െലെംഗിക പീഡനത്തിന്റെയും അന്‍പതിലധികം വിഡിയോകള്‍ അന്വേഷണ സംഘം കണ്ടെത്തി. സ്ത്രീകളുടെ ശരീരത്തില്‍ ലഹരിവസ്തുക്കള്‍ വിതറി ഒന്നിലധികം പുരുഷന്മാര്‍ ചേര്‍ന്ന് പീഡിപ്പിക്കുന്ന വിഡിയോകളും കൂട്ടത്തിലുണ്ട്. ഹോട്ടല്‍ 18 ഉടമ റോയ് അടക്കം അറിയപ്പെടുന്ന പലരും സൈജു സംഘടിപ്പിച്ച ലഹരി പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും പൊലീസിനു ലഭിച്ചു. ദൃശ്യങ്ങളില്‍ കാണുന്നവരുടെ പേരുകളും ഫോണ്‍ നമ്ബരും സൈജു അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ട്. ഇതോടെ റോയിക്ക് എംഡിഎംഎ സൈജു നല്‍കിയിരുന്നോ ന്ന ചോദ്യവും ഉയരുന്നുണ്ട്.

സൈജുവും മറ്റു ചിലരുമായി നടത്തിയിട്ടുള്ള സമൂഹമാധ്യമ ചാറ്റുകളും ലഹരി ഉപയോഗത്തിന്റെ തെളിവായി അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. 2021 ജൂലൈ 26നു സൈറ ബാനുവെന്ന പേരുള്ള പ്രൊഫൈലുമായി സൈജു നടത്തിയ ഒരു ചാറ്റില്‍ ലഹരി പാര്‍ട്ടി നടത്താനായി കാട്ടില്‍ പോയി കാട്ടുപോത്തിനെ വെടിവച്ചു കൊന്നതായും പറയുന്നു. ഇതേക്കുറിച്ച്‌ അടക്കം വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്.

കൊച്ചി, മൂന്നാര്‍, ഗോവ എന്നിവിടങ്ങളില്‍ ലഹരി പാര്‍ട്ടികള്‍ നടത്തിയതിന്റെ വിശദമായ വിവരങ്ങളും ഫോണില്‍ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചു. മോഡലുകള്‍ സഞ്ചരിച്ച കാറിനെ പിന്തുടരാന്‍ സൈജു ഉപയോഗിച്ച കാറിന്റെ രജിസ്റ്റേഡ് ഉടമ ഫെബി ജോണും സുഹൃത്തുക്കളും ഒരുമിച്ചു കാക്കനാട്ടെ ഫ്‌ളാറ്റില്‍ നടത്തിയ പാര്‍ട്ടിയുടെ ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. 2020 സെപ്റ്റംബര്‍ 7നു ചിലവന്നൂരിലെ ഫ്‌ളാറ്റില്‍ സൈജു നടത്തിയ പാര്‍ട്ടിയില്‍ പങ്കെടുത്തവരെന്നു പറയുന്ന അമല്‍ പപ്പടവട, നസ്ലിന്‍, സലാഹുദീന്‍ മൊയ്തീന്‍, ഷിനു മിന്നു എന്നിവരെ പൊലീസ് ചോദ്യം ചെയ്യും. പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇവരുടെ പേരുള്ളത്.

മോഡലുകള്‍ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ചില നിര്‍ണായക വിവരങ്ങള്‍ ഈ പാര്‍ട്ടിയില്‍ പങ്കെടുത്തവര്‍ക്ക് അറിയാമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. അപകടം നടന്ന രാത്രിയിലും തുടര്‍ന്നുള്ള ദിവസങ്ങളിലും ഇവരില്‍ ചിലരെ സൈജു തുടര്‍ച്ചയായി ഫോണില്‍ വിളിച്ചിട്ടുണ്ട്.

മാരാരിക്കുളത്തും മൂന്നാറിലും കൊച്ചിയിലും പാര്‍ട്ടികളില്‍ എംഡിഎംഎ നല്‍കിയെന്നും സൈജുവിന്റെ ഒരു ചാറ്റില്‍ പറയുന്നുണ്ട്. കസ്റ്റഡി അപേക്ഷയിലാണ് പൊലീസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. സൈജുവിനെ 3 ദിവസം കൂടി പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. മോഡലുകളുടെ വാഹനത്തെ സൈജു കാറില്‍ പിന്തുടര്‍ന്നു മത്സരയോട്ടം നടത്തിയതിനാല്‍ മാത്രമാണ് അപകടമുണ്ടായതെന്ന് പൊലീസ് കോടതിയില്‍ പറഞ്ഞു. സൈജുവില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷിക്കാന്‍ വേണ്ടിയാണു പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന അബ്ദു റഹ്മാന്‍ അപകടമുണ്ടായ വാഹനം വേഗത്തില്‍ ഓടിച്ചത്. സൈജു പിന്തുടര്‍ന്നില്ലായിരുന്നെങ്കില്‍ മൂന്നു പേരും ജീവനോടെ ഉണ്ടാകുമായിരുന്നെന്നും പൊലീസ് കോടതിയില്‍ വ്യക്തമാക്കി.

നമ്ബര്‍ 18 ഹോട്ടലില്‍ നിന്ന് ഡിജെ പാര്‍ട്ടി കഴിഞ്ഞിറങ്ങിയതു മുതല്‍ മോഡലുകളെ സൈജു തങ്കച്ചന്‍ പിന്തുടര്‍ന്നിരുന്നു. അതേസമയം സൈജു ലഹരിക്കടിമയാണെന്ന് സിറ്റി പൊലീസ് സി.എച്ച്‌. നാഗരാജു വ്യക്തമാക്കി. സൈജുവിന്റെ ചൂഷണത്തിന് ഇരയായവര്‍ പരാതി നല്‍കിയാല്‍ കേസെടുക്കും.

കൊല്ലപ്പെട്ട ആന്‍സി കബീറിന്റെ കുടുംബം കമ്മിഷണറെ നേരില്‍ കണ്ടു. അപകടത്തില്‍ ചില സംശയങ്ങളുണ്ടെന്നും അതു നീക്കണമെന്നും ആന്‍സി കബീറിന്റെ അമ്മാവന്‍ നസിം പറഞ്ഞു. കേസിനു പുറമേ പൊലീസ് റിപ്പോര്‍ട്ടില്‍ ഗൗരവമായി പലകാര്യങ്ങളുമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് സൈജുവിനെ കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷ കോടതി അംഗീകരിച്ചത്. സൈജുവിന്റെ ജാമ്യാപേക്ഷ പരിഗണിച്ചില്ല.

Stories you may Like

Post a Comment