തിരുവനന്തപുരം: ഒമിക്രോണ്‍ ഭീതിയിൽ രാജ്യാന്തര യാത്രക്കാര്‍ക്ക് ഏഴ് ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റീൻ നടപ്പിലാക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഒട്ടുമിക്ക രാജ്യങ്ങളിലും സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ വിപുലീകരിക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും, ഇതനുസരിച്ച് രാജ്യാന്തര യാത്രക്കാര്‍ യാത്രയ്ക്ക് മുന്‍പും ശേഷവും ക്വാറന്റീന് ശേഷവും ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നും മന്ത്രി പറഞ്ഞു.
’11 രാജ്യങ്ങളെ ഹൈ റിസ്‌ക് ക്യാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ പ്രത്യേക ജാഗ്രത പുലര്‍ത്തണം. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് 14 ദിവസം ക്വാറന്റീന്‍ ഉണ്ടാകും. 7 ദിവസത്തിന് ശേഷം ആര്‍ടിപിസിആര്‍എടുക്കണം. നെഗറ്റീവ് ആയാലും 7 ദിവസം കൂടെ നിരീക്ഷണം തുടരണം’, മന്ത്രി പറഞ്ഞു.
‘ചൊവ്വാഴ്ച ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേരും.
സംസ്ഥാനത്ത് ഒന്നാം ഡോസ് വാക്‌സിനേഷന്‍ 96 % പിന്നിട്ടു. രണ്ടാം ഡോസ് 65 % വും പിന്നിട്ടു’, മന്ത്രി വ്യക്തമാക്കി.
Post a Comment