തിരുവനന്തപുരം: സർക്കാർ ശമ്പളം കൈപ്പറ്റുന്ന കന്യാസ്ത്രീകളില്‍ നിന്നും പുരോഹിതരിൽ നിന്നും ആദായ നികുതി ഈടാക്കരുതെന്ന് ട്രഷറി ഡയറക്ടറുടെ ഉത്തരവ്. നികുതി പിരിക്കാനുള്ള ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തതോടെയാണ് ട്രഷറി ഡയറക്ടർ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്. സ​ന്യ​സ്ത​ർ സ്വ​ത്തു സ​മ്പാ​ദി​ക്കു​ന്നി​ല്ലെ​ന്നും അ​വ​രു​ടെ വ​രു​മാ​നം സ​ന്യ​സ്ത സ​ഭ​യി​ലേ​ക്കാ​ണ്​ പോ​കു​ന്ന​തെ​ന്നും അതുകൊണ്ട് നി​കു​തി ഈടാക്കരു​തെ​ന്നു​മാ​യി​രു​ന്നു ഹർജി​ക്കാ​രു​ടെ വാ​ദം.

‘കന്യാസ്ത്രീകള്‍, പുരോഹിതര്‍ എന്നിവരില്‍ നിന്നും ആദായനികുതി ഈടാക്കാനുള്ള ബഹുമാനപ്പെട്ട ഹൈക്കോടതി വിധിക്കെതിരെ പല മതാധിഷ്ഠിത സഭകളില്‍ നിന്നും ബഹുമാനപ്പെട്ട സുപ്രീംകോടതിയില്‍ സ്പെഷ്യല്‍ ലീവ് പെറ്റീഷന്‍ സമര്‍പ്പിച്ചിരുന്നു. ഇത് പ്രകാരം ബഹുമാനപ്പെട്ട സുപ്രീംകോടതി ഹൈക്കോടതി വിധിയിന്മേല്‍ സ്റ്റാറ്റസ് ക്വോ നിലനിര്‍ത്താന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്. അതിനാല്‍ ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ കന്യാസ്ത്രീകള്‍, പുരോഹിതര്‍ എന്നിവരുടെ ശമ്പളം, പെന്‍ഷന്‍ എന്നീ വരുമാനങ്ങളില്‍ നിന്ന് ആദായ നികുതി ഈടാക്കേണ്ടതില്ല എന്നും ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു’. ട്രഷറി ഡയറക്ടറുടെ സര്‍ക്കുലറില്‍ വിശദമാക്കുന്നു.

ഭ​ര​ണ​ഘ​ട​ന​യു​ടെ ഇരുപത്തിയഞ്ചാം അ​നുഛേ​ദ പ്ര​കാ​ര​മു​ള്ള മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ടിഡിഎ​സ് ഇ​ള​വ് ബാ​ധ​ക​മ​​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്​ ആദായ നി​കു​തി പിടിക്കാമെന്ന് നേരത്തെ ​ഹൈ​ക്കോ​ട​തി ഉത്തരവിട്ടത്. നി​യ​മ​പ്ര​കാ​രം നി​കു​തി ഈ​ടാ​ക്കു​ന്ന​ത്​ മ​ത​സ്വാ​ത​ന്ത്ര്യ​ത്തി​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മ​ല്ലെ​ന്നും സീ​സ​റി​നു​ള്ള​ത്​ സീ​സ​റി​നും ദൈ​വ​ത്തി​നു​ള്ള​ത്​ ദൈ​വ​ത്തി​നു​മെ​ന്ന ബൈ​ബി​ൾ വാ​ക്യം ഉ​ദ്ധ​രി​ച്ചായിരുന്നു​ ഡി​വി​ഷ​ൻ ​ബെ​ഞ്ച് ആദായ നി​കു​തി ഈടാക്കുന്നതിന് ഉത്തരവിട്ടത്.

Post a Comment