വാര്‍ഡിലെ എല്ലാ വീടുകളിലും ഓരോ കിലോ ഉപ്പ് വാങ്ങി നല്‍കി അത് രാത്രി സമയങ്ങളില്‍ ബക്കറ്റില്‍ ലായനിയാക്കി അതില്‍ ഒച്ചുകളെ പിടിച്ചിട്ട് നശിപ്പിക്കുകയാണ് ചെയ്യുന്നത്. ഒരു വര്‍ഷം കൊണ്ട് ഒച്ചില്ലാത്ത ഒരു നാടാക്കി വാര്‍ഡിനെ മാറ്റുകയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് അംഗം ലതീഷ് ബി. ചന്ദ്രന്‍ പറഞ്ഞു.
മുഹമ്മ: ഏറ്റവും കൂടുതല്‍ ഒച്ചുകളെ പിടിക്കുന്നവര്‍ക്ക് കൊച്ചി മെട്രോ ട്രെയിനില്‍ സൗജന്യ യാത്ര. ആഫ്രിക്കന്‍ ഒച്ചിന്‍റെ ശല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെ മുഹമ്മ പഞ്ചായത്ത് 12ആം വാര്‍ഡില്‍ നടപ്പിലാക്കി വരുന്ന ഒച്ച് രഹിത ഗ്രാമം പദ്ധതിയുടെ നാലാം ഘട്ടത്തിലാണ് പുതിയ സമ്മാനം.ഡിസംബര്‍ ഒന്ന് മുതല്‍ 10 വരെ നടക്കുന്ന പദ്ധതിയിലാണ് ഇത് നടപ്പിലാക്കുക. ആഫ്രിക്കന്‍ ഒച്ചിനെ തുരത്താന്‍ വാര്‍ഡില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പദ്ധതിക്കാണ് തുടക്കം കുറിച്ചിരുന്നത്. ജൂണ്‍ ഒന്ന് മുതലായിരുന്നു ഒന്നാം ഘട്ടം. ഓരോ രണ്ടു മാസം കൂടുമ്ബോഴും പദ്ധതി ആവര്‍ത്തിക്കും.
Post a Comment