2020ലാണ് കേസിനാസ്പദമായ സംഭവം. ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ പാലാ ഡിവൈഎസ്പി ഷാജി മോന്‍ ജോസഫ്, മരങ്ങാട്ടുരപിള്ളി പൊലീസ് സ്റ്റേഷന്‍ എസ്‌എച്ച്‌ഒ സനോജ് എസ്, മരങ്ങാട്ടുപിള്ളി പൊലീസ് സ്റ്റേഷനിലെ എസ് ജെയ്‌മോന്‍ വിഎം, എസ് ഐ ഐ രാജു എംവി, എസ് ഐ ഷാജികുമാര്‍ സിഎസ്, ഗ്രേജ് എസ്‌ഐമാരായ സന്തോഷ് കെ സി, സന്തോഷ് എന്‍ എന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ റെജിമോള്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
ഇരിങ്ങാലക്കുടയില്‍ ഫോര്‍മാലിന്‍ കഴിച്ച് രണ്ടു പേര്‍ മരിച്ച സംഭവം; കോഴിക്കട ജീവനക്കാരെ ചോദ്യം ചെയ്യും
ഇരിങ്ങാലക്കുടയില്‍(Irinjalakuda) ഫോര്‍മാലിന്‍(Formalin) കഴിച്ച് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ ഫോര്‍മാലിന്‍ സൂക്ഷിച്ച കോഴിക്കടയിലെ ജീവനക്കാരെ ചോദ്യം ചെയ്യും. ഫോര്‍മാലിന്‍ വാങ്ങിയ മെഡിക്കല്‍ ഷോപ്പ് കണ്ടെത്താനും ശ്രമം തുടരുന്നു. പരേതനായ ശങ്കരന്‍ മകന്‍ ബിജു (42), ചന്തക്കുന്നില്‍ ചിക്കന്‍ സെന്റര്‍ നടത്തുന്ന കണ്ണംമ്ബിള്ളി വീട്ടില്‍ ജോസ് മകന്‍ നിശാന്ത് (43) എന്നിവരാണ് ചാരായമെന്ന് കരുതി വിഷദ്രാവകം കഴിച്ചത്.
ഇരുവരും മരിച്ചത് ഫോര്‍മാലിന്‍ ഉള്ളില്‍ ചെന്നാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ആന്തരികാവയവങ്ങള്‍ക്ക് അടക്കം ഇത് ബാധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മദ്യത്തില്‍ ഫോര്‍മാലിന്‍ ഒഴിച്ചാണ് നിശാന്ത് കഴിച്ചത്. ബിജു വെള്ളം കൂട്ടിയാണ് ഫോര്‍മാലിന്‍ കഴിച്ചത്.
കോഴിക്കട ഉടമയായ നിശാന്തിന്റെ പക്കല്‍ ഫോര്‍മാലിന്‍ എങ്ങനെ വന്നുവെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. ഇതിനാണ് ജീവനക്കാരെ ചോദ്യം ചെയ്യുന്നത്. ഇരുവരും ഫോര്‍മാലിന്‍ അബദ്ധത്തില്‍ കഴിച്ചതാണോ മറ്റാരെങ്കിലും മനപൂര്‍വം നല്‍കിയതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
തിങ്കളാഴ്ച രാത്രിയിലാണ് ദാരുണമായ സംഭവം നടന്നത്. ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിന് സമീപമുള്ള നിശാന്തിന്റെ കോഴിക്കടയില്‍ വച്ച് ഇരുവരു മദ്യപിച്ചിരുന്നു. അസ്വസ്ഥത തോന്നിയതിനെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയിലേക്ക് പോയി. വഴി മധ്യേ നിശാന്ത് ബൈക്കില്‍ നിന്ന് കുഴഞ്ഞു വീണു. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നിശാന്ത് മരണമടഞ്ഞിരുന്നു. ഗുരുതരാവസ്ഥയില്‍ ആയിരുന്ന ബിജുവിനെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും ചൊവ്വാഴ്ച പുലര്‍ച്ചെ മരണം സംഭവിച്ചു.
നിശാന്തിന്റെ കോഴിക്കടയ്ക്ക് സമീപത്ത് നിന്ന് വെളുത്ത ദ്രാവകവും ഗ്ലാസ്സുകളും പൊലീസിന് ലഭിച്ചിരുന്നു. ഇരിങ്ങാലക്കുട ഡി വൈ എസ് പി യുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി.
Post a Comment