എന്തുകൊണ്ടാണ് ആമയിറച്ചിയില്‍ വിഷം കാണുന്നത്?
അപൂര്‍വ സന്ദര്‍ഭങ്ങളില്‍ 1
'ചെലോനിടോക്സിസം'(chelonitoxism) എന്നറിയപ്പെടുന്ന ഒരുതരം ഭക്ഷ്യവിഷബാധ മൂലം കടലാമയുടെ മാംസം വിഷാംശമുള്ളതാവാം. ഇതിന്റെ കൃത്യമായ കാരണം അറിവായിട്ടില്ല. എന്നാല്‍, ആമകള്‍ കഴിക്കുന്ന വിഷപ്പായലുമായി ഇതിന് ബന്ധമുണ്ടെന്ന് കരുതപ്പെടുന്നു, ടര്‍ട്ടില്‍ ഫൗണ്ടേഷന്‍ ചാരിറ്റി പറയുന്നു.
അര്‍ദ്ധ സ്വയംഭരണാധികാരമുള്ള സാന്‍സിബാര്‍ ദ്വീപുകളുടെ ഭാഗമായ പെമ്ബയിലെ കുറഞ്ഞത് അഞ്ച് കുടുംബങ്ങളെങ്കിലും കഴിഞ്ഞ വ്യാഴാഴ്ച ആമയുടെ മാംസം കഴിച്ചതായി ലോക്കല്‍ പൊലീസ് കമാന്‍ഡര്‍ ജുമാ സെയ്ദ് ഹാമിസ് ബിബിസിയോട് പറഞ്ഞു. പിറ്റേദിവസം മുതലാണ് ആളുകളില്‍ ലക്ഷണം കണ്ടു തുടങ്ങിയത്. ആദ്യം മരിക്കുന്നത് മൂന്നുവയസുകാരനാണ്. അന്നുരാത്രി രണ്ടുപേര്‍ കൂടി മരിച്ചു. പിറ്റേന്ന് നാലുപേരും മരിച്ചു. 38 പേര്‍ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. മിക്കവരും പിന്നീട് ഡിസ്‍ചാര്‍ജ്ജായി. ആശുപത്രിയിലുള്ള മൂന്നുപേരുടെ നിലയും അപകടത്തിലല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
ട്വിറ്ററില്‍ ഒരു സന്ദേശത്തില്‍, സാന്‍സിബാര്‍ പ്രസിഡന്റ് ഹുസൈന്‍ മ്വിനി ദുരിതബാധിതരായ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിച്ചു. കുട്ടികളിലും പ്രായമായവരിലും വിഷബാധ ഏറ്റവും മോശമായ തരത്തില്‍ ബാധിക്കും. എന്നിരുന്നാലും ആരോഗ്യമുള്ള മുതിര്‍ന്നവര്‍ക്കും അത് വരാമെന്നും, ടര്‍ട്ടില്‍ ഫൗണ്ടേഷന്‍ പറയുന്നു.
മാര്‍ച്ചില്‍ മഡഗാസ്കറില്‍ ആമയുടെ മാംസം കഴിച്ച് ഒമ്ബത് കുട്ടികളടക്കം 19 പേര്‍ മരിച്ചതായി എഎഫ്‍പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്തോനേഷ്യ, മൈക്രോനേഷ്യ, ഇന്ത്യയുടെ ഇന്ത്യന്‍ മഹാസമുദ്ര ദ്വീപുകള്‍ എന്നിവിടങ്ങളിലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Post a Comment