വര്‍ഷങ്ങള്‍ നീണ്ട പ്രവാസ ജീവിതം
undefined
53 വയസുകാരനായ സുശാന്ത് ഗുപ്ത തന്റെ ജീവിതകാലത്ത് ഏറെയും വിദേശത്തായിരുന്നു. 1989 ല്‍ ഡല്‍ഹി ഐ.ഐ.ടിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ ശേഷം സീമെന്‍സില്‍ ആയിരുന്നു ആദ്യ ജോലി. നോര്‍വേയിലെ ഷ്‌ലംബര്‍ഗറില്‍ ലോഗിങ് എന്‍ജിനീയറായായിരുന്നു പോസ്റ്റിങ്. 1997 ആയപ്പോഴേക്കും പുതിയ കമ്പനിയില്‍ ചേര്‍ന്ന അദ്ദേഹം വര്‍ഷം ഒരു ലക്ഷം ഡോളര്‍ സമ്പാദിച്ചിരുന്നു. 1999-ല്‍, സുശാന്ത് തന്റെ സമ്പാദ്യത്തില്‍ നിന്ന് 30,000 ഡോളര്‍ ഉപയോഗിച്ച് ലണ്ടന്‍ ആസ്ഥാനമായുള്ള സിറ്റികേ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്റ്റാര്‍ട്ടപ്പ് ആരംഭിച്ചു.
Also Read: മൂന്നു വര്‍ഷംകൊണ്ട് അഞ്ചു ലക്ഷം 10 ലക്ഷമായി! മ്യൂച്വൽഫണ്ട് മാന്ത്രികതയിൽ നേട്ടമുണ്ടാക്കി നിക്ഷേപകർ
മൊബൈലുകള്‍ക്കായി സിറ്റി ഗൈഡുകള്‍ നിര്‍മിക്കുന്ന സ്ഥാപനമായിരുന്നു ഇത്. ചുരുക്കി പറഞ്ഞാല്‍ ഇന്ന് ഗൂഗിള്‍മാപ്‌സ് ചെയ്യുന്ന പണി. പക്ഷെ വിപണിയില്‍ വളരെ നേരത്തേയായിരുന്നു കമ്പനിയുടെ രംഗപ്രവേശം. രണ്ടു വര്‍ഷത്തിനുള്ളില്‍ തന്നെ കമ്പനിക്കു പൂട്ടുവീണു. തുടര്‍ന്ന് ലണ്ടന്‍ ആസ്ഥാനമായുള്ള ഒരു കമ്പനിയില്‍ ഒന്നര വര്‍ഷത്തോളം ജോലി ചെയ്തു. ഇതിനിടെ ജോലികള്‍ മാറിയ സുശാന്ത് 2004-ല്‍, തന്റെ സമ്പാദ്യങ്ങളുമായി ഇന്ത്യയിലേക്ക് മടങ്ങി.
സുഹൃത്തിന്റെ ഫോണ്‍ കോളില്‍ ജീവിതം മാറുന്നു
undefined
നാട്ടിലെത്തിയ സുശാന്ത് പല മേഖലകളിലും തന്റെ ഭാഗ്യം പരീക്ഷിച്ചുവെങ്കിലും വിജയിച്ചില്ല. അവസാനം ജീവിതം മാറ്റി മറിച്ചത് സുഹൃത്തിന്റെ യു.എസില്‍ നിന്നെത്തിയ ഒരു ഫോണായിരുന്നു. ഇന്ത്യയിലെ ഒരു കമ്പനിക്ക് അനലിറ്റിക്സുമായി ബന്ധപ്പെട്ട ചില ജോലികള്‍ ഔട്ട്സോഴ്സ് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നായിരുന്നു കോള്‍.
Also Read: ഈടില്ലാതെ സംരംഭകര്‍ക്ക് 10 ലക്ഷം രൂപ വരെ വായ്പ; 'മുദ്ര' പദ്ധതി കോവിഡിന് മുമ്പുള്ള നിലയിലെത്തിയതായി റിപ്പോര്‍ട്ട്
വിദേശ ജീവിതത്തിനിടെ ഫ്രാന്‍സില്‍ നിന്നു എം.ബി.എയും അനലറ്റിക്‌സ് പരിജ്ഞാനവും കരസ്ഥമാക്കിയിരുന്ന സുശാന്തിലെ സംരംഭകന്‍ ഉണര്‍ന്നു. എസ്.ജി. അനലിറ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ തുടക്കമായിരുന്നു ഇത്. 2007-ല്‍ മകളുടെ കിടപ്പുമുറിയില്‍ വളരെ ലളിതമായി ഒരു കമ്പ്യൂട്ടറില്‍ തുടങ്ങിയ ബിസിനസ്.
Post a Comment