'ശവപറമ്ബിലെങ്കിലും ഞങ്ങള്‍ക്ക് ജയിച്ചേ പറ്റു...' പിണറായിക്ക് നടന്‍ ഹരീഷ് പേരടിയുടെ തുറന്ന കത്ത്
പാലക്കാട് ജില്ലയില്‍ 128 പേര്‍ക്ക് പുതിയതായി കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്ബര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 3 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 54 പേര്‍, ആരോഗ്യ പ്രവര്‍ത്തകരായ 3 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 128 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ആകെ 2864 പരിശോധന നടത്തിയതിലാണ് 60 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.2.09 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍: പാലക്കാട് നഗരസഭ സ്വദേശികള്‍ 13 പേര്‍, ഒറ്റപ്പാലം സ്വദേശികള്‍ 5 പേര്‍, ഷൊര്‍ണ്ണൂര്‍, തൃത്താല സ്വദേശികള്‍ 4 പേര്‍ വീതം, കപ്പൂര്‍, നെന്മാറ, വടക്കഞ്ചേരി സ്വദേശികള്‍ 3 പേര്‍ വീതം, അകത്തേത്തറ, കണ്ണാടി, കൊടുമ്ബ്, കൊടുവായൂര്‍, ലക്കിടി പേരൂര്‍, പറളി, ശ്രീകൃഷ്ണപുരം സ്വദേശികള്‍ 2 പേര്‍ വീതം, അനങ്ങനടി, ചിറ്റൂര്‍ തത്തമംഗലം, എലപ്പുള്ളി, എരിമയൂര്‍, കിഴക്കഞ്ചേരി, മലമ്ബുഴ, മരുതറോഡ്, നാഗലശ്ശേരി, പിരായിരി, പുതുക്കോട്, വാണിയംകുളം സ്വദേശികള്‍ ഒരാള്‍ വീതം. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 642 ആയി.
ജില്ലയില്‍ ഇന്നലെ ആകെ 22607 പേര്‍ കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 108 ആരോഗ്യ പ്രവര്‍ത്തകരും 53 മുന്നണി പ്രവര്‍ത്തരും രണ്ടാം ഡോസും,18 മുതല്‍ 45 വയസ്സുവരെയുള്ളവരില്‍ 1983 പേര്‍ ഒന്നാം ഡോസും 14899 പേര്‍ രണ്ടാം ഡോസുമടക്കം 16882 പേരും, 45 വയസ്സിനും 60നും ഇടയിലുള്ളവരില്‍ 386 പേര്‍ ഒന്നാം ഡോസും 3691 പേര്‍ രണ്ടാം ഡോസുമടക്കം 4077 പേരും, 60 വയസിനു മുകളിലുള്ളവരില്‍ 129 പേര്‍ ഒന്നാം ഡോസും 1358 പേര്‍ രണ്ടാം ഡോസുമടക്കം 1487 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്.
'മോദിയോടും യോഗിയോടും അസൂയയും കൊതിക്കെറുവും', ശശി തരൂരിനോട് മുട്ടി ബി ഗോപാലകൃഷ്ണന്‍
Night curfew issued in Kerala | Oneindia Malayalam
ഇന്ന് ആകെ 126 പേരാണ് കോവാക്സിന്‍ കുത്തിവെപ്പെടുത്തത്: ഇതില്‍ ഒരു മുന്നണി പ്രവര്‍ത്തകനും18 മുതല്‍ 45 വയസ്സുവരെയുള്ളവരില്‍ 67 പേരും, 45 മുതല്‍ 60 വയസ്സുവരെയുള്ളവരില്‍ 41 പേരും അറുപതു വയസ്സിനു മുകളിലുള്ള 17 പേരും വീതം രണ്ടാം ഡോസും കുത്തിവെപ്പെടുത്തു. ഇതു കൂടാതെ 12 പേര്‍ സ്പുട്നിക്ക് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതില്‍ 18 മുതല്‍ 45 വയസ്സു വരെയുള്ളവരില്‍ 2 പേര്‍ ഒന്നാം ഡോസും 7 പേര്‍ രണ്ടാം ഡോസും, 45 മുതല്‍ 60 വയസ്സുവരെയുള്ളവരില്‍ 2 പേരും, 60 വയസ്സിനു മുകളിലുള്ള ഒരാളും വീതം ഒന്നാം ഡോസും കുത്തിവെപ്പെടുത്തിട്ടുണ്ട്. കുത്തിവെപ്പെടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്നങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
source: oneindia.com
Post a Comment