ബി ജെ പി പ്രവര്‍ത്തകരുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംവദിച്ചപ്പോഴുണ്ടായ ഒരു അനുഭവം പങ്കുവയ്ക്കുകയാണ് മുതിര്‍ന്ന നേതാവായ എ പി അബ്ദുള്ളക്കുട്ടി.കേരളത്തില്‍ നമുക്കധികാരമില്ല എന്ത് പറഞ്ഞ് ജനങ്ങളെ അഭിമുഖീകരിക്കും എന്നായിരുന്നു ആലപ്പുഴയിലെ പാര്‍ട്ടി പ്രവര്‍ത്തകന്‍ നരേന്ദ്ര മോദിയോട് ചോദിച്ചത്. എന്നാല്‍ ഇതിന് വ്യക്തമായ മറുപടിയാണ് അദ്ദേഹം നല്‍കിയത്. കേന്ദ്ര പദ്ധതി പ്രകാരം കേരളത്തില്‍ രണ്ട് ലക്ഷം ആളുകള്‍ക്ക് വീട് ലഭിച്ചിട്ടുണ്ട്, 25000 കോടി മുദ്രാ ബാങ്ക് ലോണ്‍ കേരളത്തില്‍ നല്‍കിയിട്ടുണ്ട്. അഞ്ച് ലക്ഷം സൗജന്യ ഗ്യാസ് കണക്ഷന്‍ കൊടുത്തിട്ടുണ്ട്. വിവരങ്ങള്‍ ഗ്യാസ് ഏജന്‍സിയില്‍ തിരക്കിയാല്‍ മതിയാവും. ഇത് കൂടാതെ കേന്ദ്രത്തില്‍ നിന്നും കേരളത്തിന് ലഭിച്ച പദ്ധതികളുടെ പൂര്‍ണ വിവരം പ്രവര്‍ത്തകരോട് പങ്കുവച്ച പ്രധാനമന്ത്രി ഈ കാര്യങ്ങള്‍ ജനങ്ങളില്‍ എത്തിച്ചാല്‍ മാത്രം മതി അവര്‍ ഒപ്പമുണ്ടാവും എന്നും പ്രവര്‍ത്തകനെ ഉപദേശിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഇന്ന് നരേന്ദ്ര മോഡി വീഡിയോ കോണ്‍ഫ്രന്‍സിലൂടെ കേരളത്തിലെ കാര്യകര്‍ത്താക്കളോട് സംസാരിക്കുമ്ബോള്‍ ആലപ്പുഴയില്‍ നിന്നൊരു കാര്യകര്‍ത്താവ് ചോദിച്ചു .. കേരളത്തില്‍ നമുക്കധികാരമില്ല എന്ത് പറഞ്ഞ് ജനങ്ങളെ അഭിമുഖീകരിക്കും.. മോഡിയുടെ മറുപടി . കേരളത്തില്‍ 2 ലക്ഷം ജങഅഥ വീടുകള്‍ 4 വര്‍ഷം കൊണ്ട് പണിതിട്ടുണ്ട് വിവരങ്ങള്‍ ലഭ്യമാണ്. 25000 കോടി മുദ്രാ ബാങ്ക് ലോണ്‍ കൊടുത്തിട്ടുണ്ട് ബാങ്കുകളില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കും. 2. 25 ലക്ഷം കക്കൂസുകള്‍ പണിതിട്ടുണ്ട് അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് കണക്കുകള്‍ ലഭിക്കും.5 ലക്ഷം സൗജന്യ ഗ്യാസ് കണക്ഷന്‍ കൊടുത്തിട്ടുണ്ട് ഗ്യാസ് ഏജന്‍സിയില്‍ തിരക്കിയാല്‍ വിവരങ്ങള്‍ ലഭിക്കും.90000 കുടുംബങ്ങള്‍ക്ക് സൗജന്യ മോഡികെയല്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കിട്ടിയിട്ടുണ്ട്. ഇതു കൂടാതെ 1000 റൂറല്‍ റോഡുകള്‍ 19 നാഷണല്‍ ഹൈവേ പ്രോജക്ടുകള്‍ .കേരളത്തില്‍ മാത്രം ചെയ്ത ഇത്രയും കാര്യങ്ങള്‍ ജനങ്ങളില്‍ എത്തിച്ചാല്‍ മാത്രം മതി ,ജനങ്ങള്‍ ഒപ്പമുണ്ടാവാന്‍.


Post a Comment