ഇടുക്കി : ആര്‍എസ്‌എസ് (RSS) പ്രവര്‍ത്തകരുടെ വിവരങ്ങള്‍ എസ് ഡിപിഐക്കാരന് (SDPI) ചോര്‍ത്തി നല്‍കിയ പൊലീസുകാരന് (Kerala Police) സസ്പെന്‍ഷന്‍.കരിമണ്ണൂര്‍ സ്റ്റേഷനിലെ സി പി ഒ അനസിനെയാണ് അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സസ്പെന്‍ഡ് ചെയ്തത്. കരുതല്‍ നടപടികളുടെ ഭാഗമായി പൊലീസ് ശേഖരിച്ച ആര്‍എസ്‌എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ഇയാള്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി നല്‍കുകയായിരുന്നുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍.

മറ്റൊരു കേസില്‍ അറസ്റ്റിലായ എസ് ഡി പിഐക്കാരനാണ് അനസ് പൊലീസ് ഡേറ്റാ ബേസില്‍ നിന്നും വിവരം ചോര്‍ത്തി നല്‍കിയെന്ന് ആദ്യം വെളിപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ തൊടുപുഴ ഡിവൈഎസ്പി അന്വേഷണം നടത്തുകയും അനസ് കുറ്റക്കാരനെന്ന് കണ്ടെത്തുകയുമായിരുന്നു. ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പൊലീസ് മേധാവി അനസിനെ സസ്പെന്‍ഡ് ചെയ്തത്.

read also BJP Leader Murder : രണ്‍ജീത്ത് കൊലക്കേസ്, രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി

'ആസൂത്രിതം, എല്ലാ പ്രതികളെയും ഉടന്‍ പിടികൂടണം', കൊല്ലപ്പെട്ട രണ്‍ജീത്തിന്റെ വീട് സന്ദര്‍ശിച്ച്‌ ഖുശ്ബു

സൗദി അറേബ്യയില്‍ പള്ളിയിലേക്ക് ലോറി ഇടിച്ചുകയറി; നമസ്‍കരിക്കാനെത്തിയ അഞ്ചുപേര്‍ക്ക് പരിക്ക്

Post a Comment