ദുബായ്: സ്ഥാപക പിതാക്കന്മാരോടുള്ള സ്മരണാർത്ഥം വെള്ളിനാണയങ്ങൾ പുറത്തിറക്കി യുഎഇ. യു.എ.ഇ ഫെഡറേഷന്റെ യൂണിയൻ സ്ഥാപിതമായതിന്റെ 50-ാം
വാർഷികത്തോടനുബന്ധിച്ചാണ് നടപടി. സെൻട്രൽ ബാങ്കാണ് വെള്ളിനാണയങ്ങൾ പുറത്തിറക്കിയത്.
ഏഴ് വെള്ളി നാണയങ്ങൾ അടങ്ങുന്ന 3,000 സെറ്റുകൾ സെൻട്രൽ ബാങ്ക് പുറത്തിറക്കും. 50 ദിർഹത്തിന്റേതാണ് ഓരോ നാണയങ്ങളും. 28 ഗ്രാം ഭാരമാണ് ഓരോ നാണയത്തിനുമുള്ളത്. നാണയത്തിന്റെ ഒരു വശത്ത് സ്ഥാപക പിതാക്കന്മാരുടെ ചിത്രവും മറുവശത്ത് സുപ്രീം കൗൺസിൽ ഓഫ് യൂണിയൻ അംഗങ്ങളുടെ ചിത്രവുമാണുള്ളത്.
സ്ഥാപക പിതാക്കൻമാരായ പരേതനായ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ, ശൈഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂം, ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് അൽ ഖാസിമി, ഷെയ്ഖ് റാഷിദ് ബിൻ ഹുമൈദ് അൽ നുഐമി, ഷെയ്ഖ് റാഷിദ് ബിൻ അഹമ്മദ് അൽ മുഅല്ല, ശൈഖ് റാഷിദ് ബിൻ അഹമ്മദ് അൽ മുഅല്ല തുടങ്ങിയവരുടെ ചിത്രങ്ങളെല്ലാം നാണയത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്.
Post a Comment