മാലിന്യം കുഴിച്ചുമൂടുന്ന പതിവു രീതിയില്‍ നിന്നും മാറി, ഇവ വേര്‍തിരിച്ച് ഭൂമിക്ക് ഉപയോഗ യോഗ്യമാക്കുന്നതാണ് ബയോ മൈനിങ്. കൊല്ലം കോര്‍പ്പറേഷന് പേരുദോഷം ആയിരുന്ന കുരീപ്പുഴ ചണ്ടി ഡിപ്പോയിലെ മാലിന്യമല ഇല്ലാതാക്കിയാണ് ബയോ മെനിങ്ങിന് കോര്‍പ്പറേഷന്‍ തുടക്കം കുറിച്ചിരിക്കുന്നത്.
മാലിന്യങ്ങള്‍ ഇളക്കിയെടുത്ത് വ്യത്യസ്തമായ കണ്ണികളിലൂടെ കടത്തിവിടും. അജൈവ മാലിന്യം നീക്കംചെയ്യും. ഇവ തമിഴ്നാട്ടിലെ സിമന്‍റ് ഫാക്ടറിയിലെ ചൂളകളില്‍ ഉപയോഗപ്പെടുത്തും. ഒരു മീറ്റര്‍ ക്യൂബ് മാലിന്യം നീക്കം ചെയ്യാന്‍ 1130 രൂപയാണ് കരാര്‍. ആകെ 11 കോടി 85 ലക്ഷം രൂപയ്ക്കാണ് കോര്‍പ്പറേഷന്‍ കരാര്‍ നല്‍കിയിട്ടുള്ളത്. പ്രതിദിനം 500 മെട്രിക് ടണ്‍ മാലിന്യമാണ് സംസ്കരിക്കുന്നത്. ശേഖരിക്കുന്ന മാലിന്യം കൃത്യമായ സ്ഥലത്ത് എത്തിക്കുന്നുണ്ടോ എന്നറിയാന്‍ ജിപിഎസ് സംവിധാനം വഴി കോര്‍പ്പറേഷന്‍ നിരീക്ഷണവും ഏര്‍പ്പെടുത്തി.
Post a Comment