രാജസ്ഥാനിലെ ശികാര്‍ സ്വദേശി കമലാ ദേവിയാണ് മകന്റെ ഭാര്യ സുനിതയ്ക്ക് പിന്തുണയുമായി ഒപ്പംനിന്നത്. 2016ലാണ് കമലാ ദേവിയുടെ ഇളയമകന്‍ ശുഭവും സുനിതയെ വിവാഹം കഴിച്ചത്. എംബിബിഎസ് പഠനത്തിനായി കിര്‍ഗിസ്ഥാനിലേക്കു പോയ ശുഭം ആറു മാസങ്ങള്‍ക്കകം മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് മരിച്ചു.
അഞ്ച് വര്‍ഷം സ്വന്തം മക്കളേക്കാള്‍ കമലാദേവി സുനിതയെ സ്നേഹിച്ചു. സ്കൂള്‍ ടീച്ചര്‍ കൂടിയായ കമലാ ദേവിയാണ് സുനിതയോട് തുടര്‍ന്ന് പഠിക്കാന്‍ നിര്‍ദേശിച്ചത്. ബിരുദാനന്തര ബിരുദവും ബിഎഡും നേടാന്‍ കമലാ ദേവി മരുമകളെ നിര്‍ബന്ധിച്ചു. പഠനം പൂര്‍ത്തിയാക്കിയ സുനിത സ്കൂളില്‍ അധ്യാപികയായി ജോലി നേടി. പഠന ശേഷം സ്വന്തം മകളെ പോലെ സുനിതയെ നല്ല നിലയില്‍ വിവാഹം കഴിച്ച് അയക്കുകയും ചെയ്തു.
ഭോപ്പാലില്‍ സിഎജി ഓഡിറ്ററായ മുകേഷാണ് സുനിതയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. കടുത്ത സ്ത്രീധന വിരോധിയായ കമല മകന്‍ സുനിതയെ വിവാഹം കഴിച്ചപ്പോള്‍ സ്ത്രീധനം വാങ്ങിയിരുന്നില്ല. സുനിതയെ മുകേഷിനു വിവാഹം കഴിച്ചു കൊടുത്തപ്പോഴും അവര്‍ സ്ത്രീധനമന്നും വാഗ്ദാനം ചെയ്തില്ല.
Post a Comment