>
സംസ്ഥാനത്ത് അരലക്ഷത്തോളം രോഗികളെ നല്‍കുന്നതില്‍ മുഖ്യമന്ത്രിയും പാര്‍ട്ടിയും വിജയിച്ചുവെന്ന് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നു. സമ്മേളനങ്ങളുടെ ഭാഗമായി നടത്തിയ തിരുവാതിരയും, മറ്റും വലിയ തോതില്‍ രോഗം പടരാന്‍ കാരണമായെന്ന് സോഷ്യല്‍ മീഡിയ ആരോപിക്കുന്നു. ശ്രദ്ധിക്കണം, ജാഗ്രത കൈവിടരുത്, കൂട്ടം കൂടരുത് എന്നൊക്കെ ജനങ്ങളെ പഠിപ്പിക്കുന്ന സര്‍ക്കാര്‍ തന്നെ അതൊന്നും അനുസരിക്കാതെ ആള്‍ക്കൂട്ടങ്ങള്‍ സൃഷ്ടിക്കാന്‍ പിന്തുണ നല്‍കിയെന്നും വിമര്‍ശനമുണ്ട്.
മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്രയോടെ കേരളം നാഥനില്ലാക്കളരിയായി മാറിയിട്ടുണ്ട്. വാദങ്ങളും പ്രതിവാദങ്ങളുമായി ഒരു മൂലയില്‍ കൊടിയേരിയും, മറു മൂലയില്‍ മകനും, മറ്റൊരു പുറത്ത് അല്ലറ ചില്ലറ കോണ്‍ട്രാക്‌ട് ജോലിയുമായി മരുമകനും ജീവിക്കുന്നുവെന്ന പരിഹാസവുമായി പലരും രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, ഭീതി വേണ്ട ജാഗ്രത മതിയെന്ന് പറയുന്ന ആരോഗ്യമന്ത്രി 'ആരും പേടിക്കണ്ട ഓടിക്കോ' എന്ന സ്റ്റൈലിലാണ് ഇപ്പോള്‍ പെരുമാറുന്നത്. ഭാഗ്യമുള്ളവര്‍ അതിജീവിക്കും അല്ലാത്തവരൊക്കെ മരണപ്പെടും എന്നാണ് അതിന്റെ അര്‍ഥമെന്ന് കെ മുരളീധരന്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രെസ്സിലെയും ബിജെപിയിലെയും നേതാക്കള്‍ സമാന വിമര്‍ശനം ആരോഗ്യമന്ത്രിയ്ക്കെതിരെ ഉയര്‍ത്തിയിരുന്നു.
Tags latest news kodiyeri balakrishnan KERALA CM PINARAYI VIJAYAN latest update bineesh kodiyery covid kerala satus Social Media Comments Minister P A Muhammad Riyas
shortlink
Post a Comment