തിരുവനന്തപുരം : വീട്ടില്‍ തിമിംഗല ഛര്‍ദ്ദി(ആംബര്‍ഗ്രീസ്) സൂക്ഷിച്ച്‌ വില്‍പ്പന നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍.തിരുവനന്തപുരത്താണ് സംഭവം. വെള്ളല്ലൂര്‍ സ്വദേശി ഷാജി(58), വെള്ളല്ലൂര്‍ മാര്‍ട്ടയില്‍ തടത്തരികത്തുവീട്ടില്‍ സജീവ്(46), കിളിമാനൂര്‍ പഴയകുന്നുമ്മേല്‍ ബൈജുനിവാസില്‍ ബിജു(41), കോഴിക്കോട് ഉള്ള്യേരി കക്കച്ചേരി ശ്രീഭദ്രാനിവാസില്‍ രാധാകൃഷ്ണന്‍ (48) എന്നിവരാണ് പിടിയിലായത്. പാലോട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അജികുമാറും സംഘവും ഷാജിയുടെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ഇത് പിടിച്ചെടുത്തത്.
r>
വീടിന്റെ അടുക്കളയില്‍ ബാഗില്‍ ഒളിപ്പിച്ച നിലയിലാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന അഞ്ചുകഷണം തിമിംഗല ഛര്‍ദ്ദികള്‍ കണ്ടെത്തിയത്. തമിഴ്‌നാട്ടില്‍ നിന്നാണ് ഇത് സംഘത്തിന് ലഭിച്ചത്. വിദേശരാജ്യങ്ങളില്‍ പെര്‍ഫ്യൂം നിര്‍മ്മാണത്തിനാണ് തിമിംഗല ഛര്‍ദ്ദി ഉപയോഗിക്കുന്നത്. ഇത് കയറ്റിയയച്ചാല്‍ ലക്ഷങ്ങള്‍ പ്രതിഫലമായി ലഭിക്കുമെന്ന് പ്രതികള്‍ പറഞ്ഞു.

നേരത്തെ നാഗര്‍കോവില്‍, പാറശ്ശാല എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു നടന്ന അന്തര്‍സംസ്ഥാന തിമിംഗില ഛര്‍ദ്ദി കടത്തുസംഘത്തിലെ അംഗങ്ങളാണ് ഇവര്‍. എന്നാല്‍ തിമിംഗിലഛര്‍ദ്ദിയുടെ ഉറവിടത്തെകുറിച്ചും ആര്‍ക്കുവേണ്ടിയാണ് കൊണ്ടുവന്നത് എന്നതിനെക്കുറിച്ചും വിവരം ലഭിച്ചിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Post a Comment