'പുരുഷന്മാര്‍ അവരുടെ ബീജത്തിന്റെ ഗുണനിലവാരം സംരക്ഷിക്കാന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കാന്‍ ശ്രമിക്കണം...' - പുസാന്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകനും അസിസ്റ്റന്റ് പ്രൊഫസറുമായ യുന്‍ ഹാക്ക് കിം പറഞ്ഞു. സെല്‍ ഫോണുകള്‍ RF-EMW പുറന്തള്ളുന്നു. ഇത് മനുഷ്യ ശരീരത്തിന് ആഗിരണം ചെയ്യാന്‍ കഴിയും. ഇത് തലച്ചോറിലും ഹൃദയത്തിലും പ്രത്യുല്‍പാദന പ്രവര്‍ത്തനത്തിലും പ്രതികൂല പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന് മുന്‍ ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
സെല്‍ ഫോണുകളുടെയും ബീജത്തിന്റെ ഗുണനിലവാരത്തിന്റെയും ഫലങ്ങളെക്കുറിച്ച് നിരവധി പഠനങ്ങള്‍ നടന്നു വരുന്നു. ദക്ഷിണ കൊറിയന്‍ ഗവേഷകര്‍ ഈ പഠനങ്ങളെ സമന്വയിപ്പിച്ച് ഒരു സമഗ്രമായ അവലോകനം നടത്തി. സെല്‍ ഫോണുകളില്‍ നിന്നുള്ള EMW മനുഷ്യന്റെ ബീജത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. സെല്‍ ഫോണുമായുള്ള സമ്ബര്‍ക്കം കുറഞ്ഞ സംഖ്യ, ചലനം കുറയല്‍, ബീജം എത്രത്തോളം ജീവിച്ചിരുന്നു എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനത്തില്‍ പറയുന്നു.
ഭാവിയില്‍ സെല്‍ ഫോണ്‍ ഉപയോക്താക്കളുടെ എണ്ണം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് അറിയാവുന്നതിനാല്‍ പുരുഷ ജനസംഖ്യയില്‍ ബീജത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നതിന് കാരണമാകുന്ന അടിസ്ഥാന ഘടകങ്ങളിലൊന്നായി RF-EMW എക്സ്പോഷര്‍ മാറാമെന്നും യുന്‍ ഹാക്ക് കിം പറഞ്ഞു. മൊബൈല്‍ ഫോണില്‍ നിന്ന് പുറന്തള്ളുന്ന EMW-കള്‍ എക്സ്പോഷര്‍ ചെയ്യുന്നതിന്റെ ഫലം നിര്‍ണ്ണയിക്കാന്‍ അധിക പഠനങ്ങള്‍ ആവശ്യമാണെന്നും കിം പറഞ്ഞു.
കൊവിഡ് വരുന്നതിന് മുന്‍പും ശേഷവും; ഒരു സംഘം ഗവേഷകര്‍ നടത്തിയ ഞെട്ടിക്കുന്ന പഠനം..
Post a Comment