പിടിക്കപ്പെട്ടുവെന്ന് സൈനികര്‍ സ്വയം സാക്ഷ്യപ്പെടുത്തുന്നതിന്റെ വീഡിയോകളും ഇതിലുണ്ട്.
പ്രിയപ്പെട്ടവര്‍ക്ക് എന്തു സംഭവിച്ചു എന്നറിയാതെ പല റഷ്യക്കാരും കഷ്ടപ്പെടുകയാണെന്നും അതിനാലാണ് വെബ്‌സൈറ്റ് തയ്യാറാക്കിയതെന്നും യുക്രൈന്‍ ആഭ്യന്തര മന്ത്രാലയ ഉപദേഷ്ടാവ് വിക്ടര്‍ ആന്‍ഡ്രൂസിവ് പറഞ്ഞു. 200-ഓളം റഷ്യന്‍ സൈനികരെ ഇതുവരെ പിടികൂടിയെന്നും 3000-ത്തിലേറെപ്പേരെ വധിച്ചെന്നുമാണ് യുക്രൈന്‍ അവകാശപ്പെടുന്നത്.
ഇവരുടെയെല്ലാം വിവരങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്ന് വിക്ടര്‍ പറഞ്ഞു. അതേസമയം, കൊല്ലപ്പെട്ട യുക്രൈന്‍ സൈനികരുടെ വിവരം റഷ്യ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മൊബൈല്‍ മോര്‍ച്ചറിയുമായാണ് റഷ്യന്‍ സൈന്യം യുക്രെയിനില്‍ ഉള്ളത്. മരിക്കുന്നവരെ അപ്പോള്‍ തന്നെ ദഹിപ്പിക്കുകയാണ് റഷ്യ. മരണക്കണക്കുള്‍ പുറത്തെത്തിയാല്‍ റഷ്യയില്‍ യുദ്ധ വിരുദ്ധ വികാരം ശക്തമാകും. ഇതിനെ ചെറുക്കാനാണ് റഷ്യ വിവരങ്ങള്‍ രഹസ്യമാക്കുന്നത്.
ഇത് മനസ്സിലാക്കിയാണ് യുക്രെയിനിന്റെ തന്ത്രപരമായ നീക്കം. ഫലത്തില്‍ റഷ്യയെ വെട്ടിലാക്കാനാണ് യുക്രെയിന്‍ കണക്ക് പുറത്തു വിടുന്നത്. ഇതിലും ഇരട്ടിയിലേറെ പേര്‍ റഷ്യന്‍ നിരയില്‍ മരിക്കാനുള്ള സാധ്യതയാണുള്ളത്. യുദ്ധത്തില്‍ കൊല്ലപ്പെടുന്ന തങ്ങളുടെ സേനാംഗങ്ങളെ അവിടെത്തന്നെ ഭസ്മീകരിക്കുകയാണോ റഷ്യ എന്ന ചോദ്യത്തിന് പ്രസക്തി കൂടുമ്ബോഴാണ് ഈ നീക്കം.
യുദ്ധത്തിനിടെ കൊല്ലപ്പെട്ടാല്‍ തങ്ങളെ ബാഷ്പീകരിച്ചു കളയാന്‍ കെല്‍പുള്ള യന്ത്രം റഷ്യ കീവില്‍ എത്തിച്ചിട്ടുണ്ട്. പട്ടാളത്തെ മാത്രമല്ല, അകമ്ബടിയായി മൊബൈല്‍ ക്രിമറ്റോറിയം കൂടി അയച്ചിരിക്കുകയാണ് റഷ്യ. പുട്ടിന്‍ എന്ന ഏകാധിപതി സ്വന്തം നാട്ടുകാരെ ഭയപ്പെടാന്‍ തുടങ്ങിയതിന്റെ സൂചനയായി ഇതിനെ കാണുന്നു. ശവപ്പെട്ടികള്‍ വരാന്‍ തുടങ്ങിയാല്‍ റഷ്യയില്‍ ജനങ്ങള്‍ പുട്ടിനു നേരെ തിരിയും. ഇപ്പോള്‍ തന്നെ യുക്രെയ്‌നിലേക്കുള്ള കടന്നുകയറ്റത്തിനെതിരെ വലിയ ജനരോഷമാണ് റഷ്യയില്‍ ഉണ്ടായിട്ടുള്ളത്. എത്ര റഷ്യന്‍ ഭടന്മാര്‍ കൊല്ലപ്പെട്ടു എന്ന കാര്യം പേടിച്ച് ഇക്കാര്യം മറച്ചുവയ്ക്കുകയാണ് സര്‍ക്കാര്‍.
മൊബൈല്‍ ക്രിമറ്റോറിയം അയച്ചതിന്റെ ചിത്രങ്ങള്‍ ബ്രിട്ടിഷ് പ്രതിരോധ മന്ത്രാലയമാണ് പുറത്തുവിട്ടത്. മുന്‍ സൈനികന്‍ കൂടിയായ ബ്രിട്ടിഷ് പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ് ഈ സ്‌തോഭജനകമായ വാര്‍ത്തയെപ്പറ്റി പ്രതികരിച്ചത് ഇങ്ങനെയാണ്: എന്റെ ജനറലിന് എന്നില്‍ വിശ്വാസമേയില്ല എന്നു വരികയും യുദ്ധഭൂമിയിലേക്ക് മൊബൈല്‍ ക്രിമറ്റോറിയവുമായി വരികയും ചെയ്താല്‍ എങ്ങനെയുണ്ടാവും? കൊല്ലപ്പെടുന്നത് ഒളിപ്പിച്ചുവയ്ക്കാന്‍ മൊബൈല്‍ ക്രിമറ്റോറിയമാണ് നല്ലതെന്ന് കരുതുന്നതിനെ ഒരു സേനാംഗത്തിന്റെ അമ്മയോ അച്ഛനോ എങ്ങനെ കാണും? അങ്ങേയറ്റം ദുഃഖകരമാണിത്. സ്വന്തം ഭടന്മാരെ റഷ്യ എത്ര നിസ്സാരമായാണ് കാണുന്നതെന്നതിന്റെ സൂചനയാണിത്.
മൊബൈല്‍ ക്രിമറ്റോറിയം 2013ലാണ് റഷ്യ പരീക്ഷിച്ചത്. മരിച്ച സൈനികരുടെ മാതാപിതാക്കള്‍ക്ക് മകന്റെ സംസ്‌കാരം നടത്താനുള്ള അവസരമെങ്കിലും നല്‍കണമെന്നും അതിന് റെഡ്‌ക്രോസ് ഇടപെട്ട് മൃതദേഹങ്ങള്‍ തിരിച്ചയയ്ക്കണമെന്നുമാണ് യുക്രെയ്ന്‍ ആവശ്യപ്പെടുന്നത്.
Stories you may Like
Post a Comment