തിരുവനന്തപുരം: 6 വയസ് തികയാത്ത കുട്ടികള്‍ക്ക് പുതിയ അധ്യയന വര്‍ഷം മുതല്‍ ഒന്നാം ക്ലാസില്‍ ചേരാനാകില്ല.സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളില്‍ നിലവില്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സ് തികയണമെന്ന വ്യവസ്ഥയുണ്ട്.
എങ്കിലും 5 വയസ്സ് കഴിഞ്ഞവരെയും പ്രവേശിപ്പിക്കാറുണ്ട്. എന്നാല്‍ കേന്ദ്ര നയം നടപ്പാക്കാന്‍ കേരളം തയ്യാറെടുപ്പ് തുടങ്ങിയതോടെ ഈ ഇളവു ഇനി നല്‍കില്ല.

2020ലെ ദേശീയ വിദ്യാഭ്യാസ നയപ്രകാരമാണിത്. സംസ്ഥാനത്തെ സിബിഎസ്‌ഇ, ഐസിഎസ്‌ഇ സ്കൂളുകളിലും പ്രായ വ്യവസ്ഥ നിര്‍ബന്ധമാകും. കേന്ദ്രീയ വിദ്യാലയങ്ങള്‍ ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് എന്നത് നിര്‍ബന്ധമാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു.

2020ലെ ദേശീയ വിദ്യാഭ്യാസ നയപ്രകാരം 1 മുതല്‍ 5 വരെ ക്ലാസുകള്‍ പ്രൈമറിയും 6 മുതല്‍ 8 വരെ യുപിയും 9,10 ക്ലാസുകള്‍ ഹൈസ്കൂള്‍ വിഭാഗവുമാണ്. 9 മുതല്‍ 12 വരെ ക്ലാസുകള്‍ ഒരു വിഭാഗമായി കണക്കാക്കാനും നിര്‍ദേശമുണ്ട്. കേരളത്തില്‍ ഹൈസ്കൂള്‍- ഹയര്‍ സെക്കന്‍ഡറി ഏകീകരണത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയുമാണ്.

Post a Comment