കീവ്: റൊമാനിയന്‍ അതിര്‍ത്തിയില്‍ ഇന്ത്യയിലെ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രചാരണം നടത്തുന്നത് നിര്‍ത്തണമെന്ന് ഉക്രേനിയയില്‍ നിന്ന് വിദ്യാര്‍ത്ഥി.ഒരു ചാനലിന്റെ ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെയാണ് വിദ്യാര്‍ത്ഥിയുടെ പ്രതികരണം. 'ഇന്ത്യന്‍ എംബസ്സി കുട്ടികളോട് പറയാതെ പുറത്തിറങ്ങരുതെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടും കൂട്ടമായി റൊമാനിയയുടെ അതിര്‍ത്തിയില്‍ എത്തി പ്രതിഷേധം നടത്തിയെന്ന പേരിലാണ് കുട്ടികളെ ഉക്രൈന്‍ പോലീസ് ക്രൂരമായി ആക്രമിച്ചത്.'

ഇതിന്റെ വീഡിയോ വിദ്യാര്‍ത്ഥികള്‍ തന്നെ ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് അയച്ചു നല്‍കിയിട്ടുണ്ട്.
അതേസമയം കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ നാട്ടിലുള്ള ബന്ധുക്കളില്‍ പരിഭ്രാന്തി പടര്‍ത്തരുതെന്നും ഉക്രൈനില്‍ നിന്നുള്ള വിദ്യാര്‍ത്ഥി പറഞ്ഞു. 'യുദ്ധമുഖത്ത് നിന്നാണ് കേന്ദ്രം ഞങ്ങളെ നാട്ടില്‍ എത്തിക്കുന്നത്, വെറുതെ നില്‍ക്കുന്ന ഒരു സ്ഥലത്തു നിന്ന് കൈപിടിച്ച്‌ കൂട്ടികൊണ്ടു വരികയല്ല എന്ന് നിങ്ങള്‍ ഓര്‍ക്കണം. ഇത്ര ചീപ്പാവരുത് ചാനലുകള്‍. പോളണ്ട് അതിര്‍ത്തിയില്‍ വിദ്യാര്‍ത്ഥികളെ ആക്രമിച്ചത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ല. ഇത് കേന്ദ്രത്തിനെതിരെയാക്കി നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് നല്ലതല്ല. നിങ്ങള്‍ക്ക് നാണമുണ്ടോ?'

'ഒരു രാജ്യങ്ങള്‍ക്കും അവരുടെ പൗരന്മാരെ കൊണ്ടുവരാന്‍ സാധിക്കുന്നില്ല, ആ സാഹചര്യത്തിലാണ് ഇന്ത്യന്‍ ഗവണ്‍മെന്റ് നമ്മുടെ പൗരന്മാരെ നാട്ടിലെത്തിക്കുന്നത്. കഴിഞ്ഞ പതിനാറാം തീയതി മുതല്‍ കുട്ടികളോട് മടങ്ങി വരാന്‍ ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അവര്‍ക്ക് എന്തുകൊണ്ടോ അതിനു സാധിച്ചില്ല, പല കുട്ടികളും നാട്ടിലേക്ക് അന്ന് തന്നെ പുറപ്പെട്ടു. ദയവ് ചെയ്ത് ഇപ്പോള്‍ ഇവിടെ നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ കൂടി ഭയപ്പെടുത്തരുത്' എന്നും വിദ്യാര്‍ത്ഥി പറഞ്ഞു.

Video courtesy : Marunadan Malayali TV

Tags channels Indian Students center government Ukraine War

shortlink

Post a Comment