കീവ്: ഉക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്കിയെ ക്രിമിനല്‍ എന്ന് വിശേഷിപ്പിച്ച്‌ ഉക്രൈന്‍ പാര്‍ലമെന്റ് അംഗംവെര്‍ഖൊവ്ന റാഡ എന്നറിയപ്പെടുന്ന ഉക്രൈന്‍ പാര്‍ലമെന്റിലെ അംഗമായ ഇല്യ കിവയാണ് സെലന്‍സ്കിയ്ക്കെതിരെ ആഞ്ഞടിച്ചത്.

ആക്രമണം നിര്‍ത്താനൊരുങ്ങിയ റഷ്യയുമായി സന്ധ്യ ചെയ്യാനുള്ള അവസരം, ഉക്രൈന്‍ സര്‍ക്കാര്‍ കളഞ്ഞു കുളിച്ചുവെന്നാണ് കിവ പറഞ്ഞത്.
സമാധാന ചര്‍ച്ചകള്‍ വിഫലമാകുന്ന സന്ദര്‍ഭത്തിലായിരുന്നു അദ്ദേഹത്തിന്റെ ഈ പരാമര്‍ശം. വോളോഡിമിര്‍ സെലന്‍സ്കി വെറും ക്രിമിനലാണ്, അതുകൊണ്ടാണ് ആയുധ നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നതെന്നും കിവ വ്യക്തമാക്കി.

രാജ്യത്ത് നടക്കാന്‍ പോകുന്ന സൈനിക നടപടിയെ കുറിച്ച്‌ വ്യക്തമായി അറിഞ്ഞിട്ടും, സന്ധിചെയ്യാന്‍ സെലന്‍സ്കി തയ്യാറായില്ലെന്നും കിവ ആരോപണമുന്നയിച്ചു.

Tags mp criminal Ukrain Ukraine War

shortlink

Post a Comment