യുക്രൈനില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളെ നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

Click here to get the ഫേസ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

നാട്ടിലേക്ക് വരാന്‍ തയ്യാറെടുത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലേക്ക് പോകാന്‍ ഇപ്പോള്‍ സൗകര്യമുണ്ട്. യുക്രൈന്‍ റെയില്‍വേ ഇതിന് വേണ്ട സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രത്യേക ട്രെയിന്‍ സര്‍വ്വീസ് യുക്രൈന്‍ റയില്‍വേ ആരംഭിക്കുന്നു എന്നാണ് വിവരം. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്താന്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കണം
. യാത്രയില്‍ വേണ്ട മുന്‍കരുതലുകളും സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ പോസ്റ്റ് പുര്‍ണരുപം-

യുക്രൈനില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ത്ഥികളെ നാട്ടില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കീവില്‍ വാരാന്ത്യ കര്‍ഫ്യൂ ഒഴിവാക്കിയതായി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നാട്ടിലേക്ക് വരാന്‍ തയ്യാറെടുത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പടിഞ്ഞാറന്‍ പ്രവിശ്യയിലേക്ക് പോകാന്‍ അവിടത്തെ റെയില്‍വേ സൗകര്യം ഒരുക്കിയിട്ടുണ്ട്. പ്രത്യേക ട്രെയിന്‍ സര്‍വ്വീസ് യുക്രൈന്‍ റയില്‍വേ ആരംഭിക്കുന്നു എന്നാണ് വിവരം. ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്താന്‍ മലയാളി വിദ്യാര്‍ത്ഥികള്‍ ശ്രദ്ധിക്കണം. യാത്രയില്‍ വേണ്ട മുന്‍കരുതലുകളും സ്വീകരിക്കണം.


അതിനിടെ, റഷ്യ- യുക്രൈന്‍ യുദ്ധം വഷളാകുന്നതിനിടെ ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാനുള്ള ദൗത്യം ശക്തമാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യയില്‍ നിന്നുള്ള മന്ത്രിമാര്‍ യുക്രെയിന്റെ അതിര്‍ത്തി രാജ്യങ്ങളിലേക്ക് പോകും. കേന്ദ്രമന്ത്രിമാരായ ഹര്‍ദീപ് സിംഗ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജിജു, റിട്ട. ജനറല്‍ വികെ സിംഗ് എന്നിവരാണ് അതിര്‍ത്തിയിലേക്ക് പോകുന്നത്. അയല്‍രാജ്യങ്ങളിലേക്ക് പലായനം ദൗത്യം ഏകോപിപ്പിക്കാനും വിദ്യാര്‍ത്ഥികളെ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര. ഇന്ന് ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്.

രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ യുക്രൈനിലുള്ള ഇന്ത്യക്കാരെ കൊണ്ടുവരാന്‍ സ്പൈസ്ജെറ്റ് ബുഡാപെസ്റ്റിലേയ്ക്ക് സര്‍വീസ് നടത്തും. . ബോയിങ് 737 എംഎഎക്‌സ് വിമാനമായിരിക്കും സ്‌പെഷ്യല്‍ സര്‍വീസ് നടത്തുക. യുക്രൈനിലെ വാരാന്ത്യ കര്‍ഫ്യൂ പിന്‍വലിച്ചതിന് പിന്നാലെ കീവിലുള്ള എല്ലാ വിദ്യാര്‍ഥികളോടും അടുത്തുള്ള റെയില്‍വേ സ്റ്റേഷനുകളിലേക്ക് പോകാന്‍ യുക്രൈനിലുള്ള ഇന്ത്യന്‍ എംബസി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

STORY HIGHLIGHTS: Russia-Ukraine crisis cm pinarayi vijayan reaction

Post a Comment