എന്നാല്‍ ഇത്തരം അവസ്ഥയിലൂടെ കടന്നു പോകുന്നവര്‍ക്കു മാത്രമേ അത് മനസ്സിലാകു എന്ന് പറയുന്നവരാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ അധികവും . സമാന സാഹചര്യത്തില്‍ ഒരു പെണ്‍കുട്ടി പ്രതികരിച്ച അനുഭവം പങ്കുവയ്‌ക്കുകയാണ് ദീപ സേറ.
' ഓസ്കര്‍ മേടിച്ചു,അടി കൊടുത്തു!! എന്തിനാണ് വില്‍സ്മിത്ത് ക്രിസ് എന്ന അവതാരകനെ തല്ലിയത്? ഈ ചിത്രത്തില്‍ കാണുന്നതാണ് ജെയ്ഡ് - വില്‍സ്മിത്തിന്റെ ഭാര്യ. കുറച്ചു നാളായി അലോപെഷ്യ എന്ന രോഗാവസ്ഥ കൊണ്ട് ജെയ്ഡിന്റെ മുടി മെല്ലെ മെല്ലെ കൊഴിഞ്ഞു പോകുന്നുണ്ടായിരുന്നു. മുടി വല്ലാതെ കൊഴിഞ്ഞു പോകുന്നതിനെ തുടര്‍ന്ന് ജെയ്ഡ് തന്റെ മുടി വളരെ ചെറുതാക്കി ക്രോപ് ചെയ്തിരുന്നു. ആ രൂപമാണ് ഓസ്കര്‍ വേദിയിലെ അവതരണത്തിനിടെ ക്രൂരമായ ഒരു തമാശ പറയാന്‍ ക്രിസിനെ പ്രേരിപ്പിച്ചത്
ജയ്ഡിന്റെ മുടിയുടെ അവസ്ഥയെ "G.I. ജെയ്ന്‍" എന്ന ചിത്രത്തിലെ ഡെമി മൂറിന്റെ രൂപവുമായി താരതമ്യപ്പെടുത്തുകയും, 'GI JANE 2' ഉടന്‍ പ്രതീക്ഷിക്കുന്നു എന്ന് വളരെ ലാഘവത്തോടെ പറയുകയും ചെയ്തു. ഇത് വില്‍സ്മിത്തിനെ പ്രകോപിപ്പിച്ചു. മഹത്തരമായ വേദിയെന്നത് പോലും മറന്നാണ് വില്‍സ്മിത്ത് എഴുന്നേറ്റ് ചെന്ന് ക്രിസിന്റെ ചെകിട്ടത്തടിച്ചത്..എന്നാല്‍ ജെയ്ഡ് ഒരു ചിരിയോടെ ഇരിക്കുകയായിരുന്നു അപ്പോഴും. ജെയ്ഡ് കൂളായി ഇരുന്നല്ലോ, പിന്നെ സ്മിത്ത് എന്തിനാണ് ഇങ്ങനെ പ്രതികരിച്ചത്, വില്‍സ്മിത്ത് ചെയ്തത് ശരിയല്ല എന്നതാണ് ഏറ്റവും കൂടുതല്‍ ഉയര്‍ന്നു കേട്ട ആരോപണം.
ഇതിന് മുന്‍പ് ഞാനിങ്ങനെ ഒരാള്‍ മറ്റൊരാളെ തല്ലുന്നത് കണ്ടിട്ടുണ്ട്. ക്യാന്‍സര്‍ രോഗിയായ അമ്മയെ പാലിയേറ്റിവ് സെന്ററില്‍ കൊണ്ട് വന്നതാണ് ആ പെണ്‍കുട്ടി . ജോലിയുടെ ഭാഗമായി ഞാനന്ന് അവിടെ ഉണ്ട്. കീമോയുടെ ഭാഗമായി ആ അമ്മയുടെ പുരികം മുഴുവന്‍ കൊഴിഞ്ഞു പോയിരുന്നു. കാത്തിരിപ്പ് സ്ഥലത്തെ സംസാരത്തിനിടയില്‍ മറ്റൊരു രോഗിക്ക് ഒപ്പം വന്ന ഒരു സ്ത്രീ വെറുതെ ഒരു തമാശക്ക് അവളോട് ഇങ്ങനെ പറഞ്ഞു.
" കറുത്ത മഷി കൊണ്ട് ഒരു പുരികം വരയ്‌ക്ക് അമ്മയ്‌ക്ക്. നമ്മള് കൊച്ചു പിള്ളേരെയൊക്കെ ഒരുക്കില്ലേ,അതുപോലെ.. എന്നിട്ട് കവിളത്തു ഒരു കുത്തൊക്കെ ഇട്ട് കൊടുക്ക്!" വലിയൊരു തമാശ പറഞ്ഞത് പോലെ ആ സ്ത്രീ ചിരിച്ചപ്പോള്‍ ആ പെണ്‍കുട്ടി പെട്ടെന്നെഴുന്നേറ്റ് ചെന്ന് ആ സ്ത്രീയെ പിടിച്ചൊരു തള്ള് തള്ളി. പെട്ടെന്ന് വീഴാന്‍ പോയ അവരുടെ കണ്ണില്‍ നിന്ന് പൊന്നീച്ച പറക്കുന്ന പോലെ ഒരു അടിയും കൊടുത്തു. അന്ന് ഞാനും ഇന്ന് മറ്റുള്ളവര്‍ ചിന്തിക്കുന്നത് പോലെ" ഇത്ര തീവ്രമായ പ്രതികരണത്തിന്റെ ആവശ്യമുണ്ടോ" എന്ന് ചിന്തിച്ചു. ആ പെണ്‍കുട്ടിയോട് ഞാനത് ചോദിക്കുകയും ചെയ്തു. അവളുടെ മറുപടി ഇതാണ്
" മുട്ടറ്റം മുടിയുണ്ടായിരുന്ന അമ്മയാണ്. അമ്മ ഇപ്പോള്‍ കണ്ണാടിയില്‍ നോക്കാറില്ല. ആളുകള്‍ വന്നാല്‍ അവര്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെടാറില്ല. അമ്മ അതിനെകുറിച്ച് ചിന്തിക്കുന്നില്ല എന്ന് വരുത്തിതീര്‍ക്കുന്നു.ഇപ്പോള്‍ പറഞ്ഞ ഈ തമാശയ്‌ക്കും അമ്മ ചിരിക്കുകയായിരുന്നു.
പക്ഷെ അമ്മയെ എന്നും കാണുന്ന ഞങ്ങള്‍ക്ക് അമ്മയുടെ ഈ രൂപം വല്ലാത്ത മാനസികസംഘര്‍ഷമാണ് ഉണ്ടാക്കുന്നത്. ഒളിച്ചു പോകാനോ, കാണാതിരിക്കാനോ ഞങ്ങള്‍ക്ക് കഴിയില്ലല്ലോ. സുന്ദരിയായ, നീണ്ട മുടിയുള്ള അമ്മയെ കണ്ടുവളര്‍ന്ന ഞങ്ങള്‍ക്ക് ഇടയ്‌ക്കിടെ ഭയപ്പെടുത്തുന്ന സ്വപ്നമായി മാറുന്നുണ്ട് ഇന്നത്തെ ഈ രൂപം. അതിനിടയില്‍ മുറിപ്പെടുത്തുന്ന ചെറിയ വാക്ക് പോലും ഞാന്‍ സഹിക്കില്ല, സഹിക്കാന്‍ കഴിയില്ല.. അതാണ് തല്ലിപ്പോയത്. ക്ഷമിക്കണം "
ഇത് തന്നെയാകും വില്‍സ്മിത്തിന്റെയും മനസ്സ്. മെയില്‍ ഷോവനിസം ആണ്, ഷോ ആണ് എന്നൊക്കെ പറഞ്ഞു കേള്‍ക്കുമ്ബോഴും ഞാന്‍ ആലോചിച്ചത് അന്നത്തെ ആ പെണ്‍കുട്ടിയുടെ ചെയ്തിയാണ്. അവള്‍ ചെയ്തത് എന്താണ് അപ്പോള്‍? ഫീമെയില്‍ ഷോവാനിസമോ? അതൊന്നുമല്ല. ഓര്‍ക്കാന്‍ ആഗ്രഹിക്കാത്ത, ചിന്തിക്കാന്‍ ഇഷ്ടമില്ലാത്ത, പൊരുത്തപ്പെടാന്‍ കഴിയാത്ത ചിലതൊക്കെയുണ്ട് ജീവിതത്തില്‍. അതില്‍ തൊട്ടാകരുത് തമാശകള്‍!!
ബോഡി ഷെയ്മിങ് എന്ന ക്രൂരതയ്‌ക്ക് മാപ്പ് കൊടുക്കരുത്.മാപ്പ് കൊടുത്തും ചിരിച്ചും അതിനെ നിസ്സാരവല്‍ക്കരിക്കരുത്. അത് ഓസ്കര്‍ വേദിയില്‍ ആയാലും വീടകങ്ങളിലായാലും!!
Tags:ജയലക്ഷ്മി (55) യാണ് മരണമടഞ്ഞത്.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെ ആയിരുന്നു മരണം. തിങ്കളാഴ്ച ഉച്ചയോടെ മീത്തലെ പുന്നാട് വീട്ടില്‍ വച്ചായിരുന്നു സംഭവം നടന്നത്.
വീടിന്റെ മുകള്‍ഭാഗം വൃത്തിയാക്കി കൊണ്ടിരിക്കെ ടെറസില്‍ നിന്നും കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു. ഗുരുതര പരുക്കേറ്റ ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ മീത്തലെ പുന്നാട് വീട്ടിലെത്തിച്ച് പൊതുദര്‍ശനത്തിനു ശേഷം തറവാട്ടുവീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.
റിട്ട. ജില്ലാ ലേബര്‍ ഓഫിസര്‍ ആയിരുന്ന മീത്തലെ പുന്നാടിലെ പരേതനായ പി.കെ. കുഞ്ഞികൃഷ്ണന്‍ നമ്ബ്യാരുടെയും കെ.കെ. അമ്മാളു അമ്മയുടെയും മകളാണ്. ഭര്‍ത്താവ്: സി.ജയചന്ദ്രന്‍ (എഞ്ചി.ഏഴിമല നാവിക അക്കാദമി ). മക്കള്‍: സുപ്രിയ (അസി.പ്രൊഫസര്‍, ദുബൈ), ജിതിന്‍ (സീമെന്‍സ് ഐ ടി കമ്ബനി, ബംഗളൂരു). മരുമക്കള്‍: കൃഷ്ണദാസ് (പ്രൊഫ. ദുബൈ), മിഥുന (അസി.മാനേജര്‍ സൗത്ത് ഇന്ത്യന്‍ബാങ്ക്, എറണാകുളം).
Post a Comment