സോഷ്യല്‍മീഡിയയുടെ ഉപയോഗം സൂക്ഷിച്ച്‌ കൈകാര്യം ചെയ്തില്ലെങ്കില്‍ അതില്‍ ഒളിഞ്ഞിരിക്കുന്ന ചതി കുഴികളില്‍ വീഴാന്‍ സാധ്യത വളരെ കൂടുതലാണ്.എത്രയൊക്കെ വാര്‍ത്തകള്‍ പുറത്ത് വന്നാലും പഠിക്കില്ല മലയാളികള്‍. ഇപ്പോഴിതാ കൊട്ടിയത്ത് സമാനമായ മറ്റൊരു വാര്‍ത്തയാണ് പുറത്ത് വരുന്നത്. സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ കൂടെ താമസിപ്പിച്ച്‌ സ്വര്‍ണവും പണവും തട്ടിയെടുത്തശേഷം ശാരീരികമായി ഉപദ്രവിച്ച കേസിലെ പ്രതിയെ ഇരവിപുരം പോലീസ് പിടികൂടി.

<
div>ഇരവിപുരം തെക്കുംഭാഗം കോട്ടൂര്‍ പടിഞ്ഞാറ്റതില്‍ റെയ്മണ്ട് ജോസഫ് (41) ആണ് അറസ്റ്റിലായത്. ആലപ്പുഴ സ്വദേശിനിയെ പരിചയപ്പെട്ട ഇയാള്‍ രണ്ടുവര്‍ഷത്തിലേറെ ഇവരെ ഒപ്പം താമസിപ്പിച്ചു. ഇക്കാലയളവില്‍ യുവതിയുടെ സ്വര്‍ണവും പണവും തട്ടിയെടുത്തു. കൂടുതല്‍ പണം ആവശ്യപ്പെട്ട് ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നതും പതിവായി. സ്വകാര്യരംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി മുന്‍ ഭര്‍ത്താവിന്റെ പക്കല്‍നിന്ന് നാലുലക്ഷം തട്ടിയെടുത്തതായും പോലീസ് പറയുന്നു. യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പോലീസ് ഇന്‍സ്‌പെക്ടര്‍ വി.വി.അനില്‍കുമാര്‍, എസ്.ഐ.മാരായ ജയേഷ്, ആന്റണി, ദിനേശ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതി റിമാന്‍ഡു ചെയ്തു.

Post a Comment