>
തന്നെ ബലാത്സംഗം ചെയ്തവരെ തൂക്കിലേറ്റണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടു. അവരെ വെറുതെ വിട്ടാല്‍, മറ്റ് പെണ്‍കുട്ടികള്‍ക്ക് നേരെയും ഈ സംഭവം ആവര്‍ത്തിക്കുമെന്ന് പെണ്‍കുട്ടി ഇന്ത്യാ ടുഡേയോട് പറഞ്ഞു. പെണ്‍കുട്ടിയുടെ പരാതി സത്യമാണെന്നാണ് വീട്ടുകാരും പറയുന്നത്. പെണ്‍കുട്ടിയുടെ നഗ്നവീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി, 15 ലക്ഷം രൂപയും പണവും ആഭരണങ്ങളും പ്രതികള്‍ തട്ടിയെടുത്തതായും പെണ്‍കുട്ടിയുടെ കുടുംബം ആരോപിച്ചു. കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് കുടുംബം വ്യക്തമാക്കി.
'ഞാന്‍ വിവേകിനെ (പ്രതികളില്‍ ഒരാള്‍) പരിചയപ്പെട്ടത് ഫേസ്ബുക്കിലൂടെ ആയിരുന്നു. സ്കൂളില്‍ എന്റെ കൂടെയുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയുടെ സഹോദരനാണ് അയാള്‍. അദ്ദേഹം എന്നെ ദീപക് മീണയെ പരിചയപ്പെടുത്തി. ഒരു ദിവസം ഇവര്‍ എന്നെ ഒരു ഹോട്ടലിലേക്ക് കൊണ്ടുപോയി. ഈ ഹോട്ടലില്‍ വെച്ച് അവരെന്റെ വീഡിയോ എടുത്തു. ഇത് വെച്ച് പിന്നീട് അവരെന്നെ ഭീഷണിപ്പെടുത്തി', പെണ്‍കുട്ടി വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ആണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹോട്ടല്‍ മുറിയില്‍ എത്തിച്ച് മയക്കുമരുന്ന് നല്‍കി ബോധരഹിതയാക്കിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പോലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നത്. പീഡനവിവരം പുറത്തു പറഞ്ഞാല്‍ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിടുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും പോലീസിന് നല്‍കിയ പരാതിയില്‍ പതിനഞ്ചുകാരി വ്യക്തമാക്കി.
നാഷണല്‍ കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് (എന്‍സിപിസിആര്‍), സംസ്ഥാന വനിതാ കമ്മീഷന്‍ അംഗങ്ങള്‍ തിങ്കളാഴ്ച ദൗസയില്‍ എത്തി പെണ്‍കുട്ടിയെ സന്ദര്‍ശിച്ചു. പോലീസ് വിഷയത്തില്‍ ശരിയായ അന്വേഷണം നടത്തുന്നില്ലെന്നും അട്ടിമറി തന്ത്രങ്ങള്‍ പയറ്റുകയാണെന്നും എന്‍.സി.പി.സി.ആര്‍ ആരോപിച്ചു.
'ഞങ്ങള്‍ പെണ്‍കുട്ടിയുമായി സംസാരിച്ചു. അവരെ പ്രതികള്‍ ഭീഷണിപ്പെടുത്തുന്നതായി ഞങ്ങള്‍ക്ക് വ്യക്തമായി. കേസ് നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ഇതുവരെ ഞങ്ങളെ കണ്ടിട്ടില്ല', എന്‍.സി.പി.സി.ആര്‍ മേധാവി പ്രിയങ്ക് കനൂംഗോ പറഞ്ഞു.
സംഭവത്തില്‍ അന്വേഷണം നടത്തി വരികയാണെന്ന് ജില്ലാ പോലീസ് അറിയിച്ചു. പ്രതികളെ ഉടന്‍ തന്നെ ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു. തിങ്കളാഴ്ച ദൗസയിലെ മഹുവയിലെ ജില്ലാ മജിസ്‌ട്രേറ്റിന് മുന്നില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
Tags congress MLA Duasa Case Dausa case
shortlink
Post a Comment