പണിമുടക്ക് ജനജീവിതം സ്തംഭിപ്പിച്ചോ എന്ന വിഷയത്തില്‍ ഇന്നലെ രാത്രി എട്ടിന് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ചര്‍ച്ചയില്‍ പണിമുടക്കിയ തൊഴിലാളികളെയും ഏളമരം കരീമിനെയും വിനു അധിക്ഷേപിച്ചുവെന്നാണ് സിപിഎം ആരോപിക്കുന്നത്. സി ഐ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും രാജ്യ സഭാ കക്ഷി നേതാവുമായ എളമരം കരീം കുടുംബ സമേതം കാറില്‍ സഞ്ചരിക്കുമ്ബോള്‍ തടഞ്ഞ് നിര്‍ത്തി കാര്‍ അടിച്ച് തകര്‍ക്കുകയും കാറില്‍ നിന്ന് കുടുംബാംഗങ്ങളെ ഇറക്കിവിടുകയും ചെയ്താല്‍ എന്ത് സംഭവിക്കുമെന്നാണ് വിനു ചോദിച്ചത്. 'എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ച് പൊട്ടിക്കണമായിരുന്നു. എന്നിട്ട് എളമരം കരീം കുടുംബ സമേതമായിരുന്നെങ്കില്‍ അദ്ദേഹത്തെയും കുടുംബത്തേയും ഇറക്കിവിടണമായിരുന്നു. എളമരം കരീം പോയ ഒരു വണ്ടിയുടെ കാറ്റ് അഴിച്ചുവിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച് ചോരവരുത്തണമായിരുന്നു,'. ഇതാണ് സഖാക്കളെ ചൊടിപ്പിച്ചത്. എളമരം കരിമിനെ ആക്രമിക്കാന്‍ ആഹ്വാനം നല്‍കി എന്നാരോപിച്ച് ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ഓഫീസിലേക്ക് നാളെ തൊഴിലാളികള്‍ സംയുക്തമായി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നാണ് അറിയിപ്പ്.
ഇത് തൊഴിലാളിവര്‍ഗത്തോടുള്ള വെല്ലുവിളിയാണെന്നാണ് ട്രേഡ് യൂണിയനുകള്‍ ആരോപിച്ചിരിക്കുന്നത്. തൊഴിലാളി പണിമുടക്കിന് ഒരു ചരമ കോളത്തിന്റെ പ്രാധാന്യം പോലും നല്‍കിയില്ല. നേതാക്കളെ ജനാധിപത്യ വിരുദ്ധമായ ഒരു മാടമ്ബി ഭാഷയിലാണ് ഏഷ്യാനെറ്റ് ചാനല്‍ അപമാനിച്ചത്. ഏഷ്യാനെറ്റിന്റെ ഈ നടപടിയില്‍ സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാന സമിതി ശക്തമായ പ്രതിഷേധിക്കുന്നുവെന്നും ഇവര്‍ പുറത്തിറക്കിയ റിലീസില്‍ പറയുന്നു.
ട്രേഡ യുണിയനുകളുടെ വാര്‍ത്താ കുറിപ്പ് ഇങ്ങനെ:
മാര്‍ച്ച് 30 ന് തിരുവനന്തപുരത്തെ ഏഷ്യാനെറ്റ് ന്യൂസ്ചാനല്‍ ഓഫീസിന് മുന്നില്‍ തൊഴിലാളികള്‍ പ്രതിഷേധം സംഘടിപ്പിക്കും. സംയുക്തമായി ടേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദ്വിദിന പണിമുടക്ക് ജനജീവിതം സ്തംഭിപ്പിച്ചോ എന്ന വിഷയത്തില്‍ മാര്‍ച്ച് 28 ന് രാത്രി 8 ന് ഏഷ്യാനെറ്റ് ന്യൂസ്ചാനല്‍ നടത്തിയ ചര്‍ച്ച നയിച്ച ചീഫ് റിപ്പോര്‍ട്ടര്‍ ബിനു ജോണ്‍ പണിമുടക്കിയ തൊഴിലാളികളെ അടച്ച് മോശമായി ആക്ഷേപിക്കുകയും സി ഐ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും രാജ്യ സഭാ കക്ഷി നേതാവുമായ സഖാവ് ഏളമരം കരിമിനെ അപകീര്‍ത്തിപ്പെടുത്തുകയും അദ്ദേഹം കുടുംബ സമേതം കാറില്‍ സഞ്ചരിക്കുമ്ബോള്‍ തടഞ്ഞ് നിര്‍ത്തി കാര്‍ അടിച്ച് തകര്‍ക്കുകയും കാറില്‍ നിന്ന് കുടുംബാംഗങ്ങളെ ഇറക്കിവിടുകയും സഖാവ് കരീമിന്റെ കരണകുറ്റി അടിച്ച് പൊട്ടിക്കുകയും ചെയ്താല്‍ എന്ത് സംഭവിക്കും എന്ന് ലോകത്തോട് വിളിച്ച് പറഞ്ഞു.
ഒരു മാധ്യമ പ്രവര്‍ത്തകന്റെ നിലവാരം ഇത്രയും അധ:പതിച്ച കാഴ്ചയാണ് കണ്ടത്. ഇത് തൊഴിലാളിവര്‍ഗത്തോടുള്ള വെല്ലുവിളിയാണ്. എളമരം കരീമിനെപ്പോലെ ഉന്നത സ്ഥാനീയനായ ഒരു തൊഴിലാളി നേതാവിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള നീക്കം വച്ചു പൊറുപ്പിക്കാനില്ല. അഞ്ചു മാസക്കാലമായി അതി വിപുലമായ പ്രചാരണം പണിമുടക്കിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. യാത്രകള്‍ ഒഴിവാക്കിയും കടകള്‍ അടച്ചും പണിമുടക്കിയും സഹകരിക്കണമെന്ന് തൊഴിലാളികള്‍ മുക്കിലും മൂലയിലും പോയി പ്രചരിപ്പിച്ചു. എല്ലാ ജില്ലകളിലും പത്രസമ്മേളനം നടത്തി. എന്നിട്ടും തൊഴിലാളി പണിമുടക്കിന് ഒരു ചരമ കോളത്തിന്റെ പ്രാധാന്യം പോലും നല്‍കാതിരുന്ന മാധ്യമങ്ങളുടെ അജണ്ടയെ പ്രസംഗ മധ്യേ പരാമര്‍ശിച്ചതിനാണ് ബിനു ജോണ്‍ തന്റെ മ്‌ളേച്ഛമായ ഭാഷ ഉപയോഗിച്ച് ആക്ഷേപിച്ചത്. ജനാധിപത്യ വിരുദ്ധമായ ഒരു മാടമ്ബി ഭാഷയിലാണ് ഏഷ്യാനെറ്റ് ചാനല്‍ അപമാനിച്ചത്. ഏഷ്യാനെറ്റിന്റെ ഈ നടപടിയില്‍ സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാന സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
എന്ന് ആര്‍. ചന്ദ്രശേഖരന്‍ പ്രസിഡണ്ട് . എളമരം കരീം സെക്രട്ടറി. കെ.പി രാജേന്ദ്രന്‍ .
ഏഷ്യാനെറ്റില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ അവതാരകന്‍ വിനു വി. ജോണ്‍ എളമരം കരീമിനെതിരെ നടത്തിയ പരാമര്‍ശം അംഗീകരിക്കാനാകില്ലെന്നും സംയുക്ത ട്രേഡ് യൂണിയന്‍ കൗണ്‍സില്‍ കേരള ഘടകം ചെയര്‍മാനും ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റുമായ ആര്‍.ചന്ദ്രശേഖരന്‍ പറഞ്ഞു.
'ഏഷ്യാനെറ്റ് ന്യൂസില്‍ കഴിഞ്ഞ ദിവസം ഞാനും കെ.പി. രാജേന്ദ്രനും പങ്കെടുത്ത ഒരു ചര്‍ച്ചയില്‍ ഒരു മുതലാളി(സാബു എം. ജേക്കബ്)യെ അവിടെക്കൊണ്ടിരുത്തി നടത്തിയ ചര്‍ച്ച കൊണ്ടുപോയത് തെറ്റായ രീതിയിലായിരുന്നു.
എളമരം കരീമിനേയും അദ്ദേഹത്തിന്റെ കുടുംബത്തേയും ഒരു ദൗര്‍ഭാഗ്യകരമായ സംഭവം ചൂണ്ടിക്കാട്ടി ആക്രമിക്കണം എന്നാണ് വിനു വി. ജോണ്‍ പറഞ്ഞത്. എളമരം കരീമിന്റെ മുഖം അടിച്ച് പരത്തണം എന്നും വിനു വി. ജോണ്‍ പറഞ്ഞു. ആയിരം വിനു വി. ജോണുമാര്‍ വിചാരിച്ചാല്‍ എളമരം കരീമിന്റെ രോമത്തില്‍ തൊടാന്‍ കഴിയില്ല,' ചന്ദ്രശേഖരന്‍ പറഞ്ഞു.
ഏഷണി പറയുന്നതും ആടിനെ പട്ടിയാക്കുന്നതുമാണ് ഇപ്പോള്‍ ഏറ്റവും മാര്‍ക്കറ്റുള്ളത്. കുറേ കാലമായി ഏഷ്യാനെറ്റിലെ വിനു വി. ജോണ്‍ എന്നയാള്‍ വിചാരിക്കുന്നത്, അദ്ദേഹമാണ് ഏറ്റവും വലിയ മാധ്യമ വിദ്ഗ്ധന്‍ എന്നാണ്. വിവരദോഷമേ നിന്റെ പേരാണോ മാധ്യമ വിദഗ്ദന്‍ എന്ന ചോദ്യം വന്നാല്‍ അതില്‍ ഒന്നാം സ്ഥാനം വിനു വി. ജോണിനായിരിക്കുമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.
അഭാസത്തരം പറയുന്ന അവതാരകര്‍ക്കെതിരെ പ്രതികരിക്കാന്‍ കഴിയേണ്ടതുണ്ട്. അവതാരകന്റെ നടപടിക്കെതിരെ തെരഞ്ഞെടുക്കപ്പെട്ട വളണ്ടിയര്‍മാരുടെ സമരം തിരുവനന്തപുരത്തെ ഏഷ്യാനെറ്റ് ഓഫീസിലേക്ക് സംഘടിപ്പിക്കുമെന്നും ചന്ദ്രശേഖരന്‍ വ്യക്തമാക്കി.
അതേസമയം, പണിമുടക്കിന്റെ രണ്ടാം ദിവസവും അരങ്ങേറിയ സമരാഭാസം കണ്ടിട്ട് സാധാരണക്കാര്‍ ചോദിക്കുന്നത്, ഇതെന്തൊരു അക്രമം എന്നാണ്. ആശുപത്രിയില്‍ പോകുന്നവരെ തടയില്ലെന്ന് പറഞ്ഞവര്‍, രോഗികളെ വഴിയില്‍ ഇറക്കി വിട്ട് ഓട്ടോ തല്ലിപ്പൊളിച്ചത് ഇന്നലെ കണ്ടു.
പാപ്പനംകോട്ട് കെഎസ്‌ആര്‍ടിസി കണ്ടക്ടറെയും ഡ്രൈവറെയും സമരക്കാര്‍ മര്‍ദിക്കാനെത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. അമ്ബതോളം വരുന്ന സിപിഎം പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്ന് ഒരു സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
തമ്ബാനൂര്‍ സ്റ്റാന്‍ഡില്‍ നിന്നും കളിയിക്കാവിളയിലേക്ക് പോയ ബസ് പാപ്പനംകോട് വച്ചാണ് സമരക്കാര്‍ തടഞ്ഞത്. തുടര്‍ന്ന് യാത്രക്കാരെ ബസില്‍ നിന്നും ഇറക്കിവിട്ടു. ആക്രോശിച്ചെത്തിയ സമരക്കാര്‍ പൊലീസിന്റെ മുന്നിലിട്ട് ക്രൂരമായി മര്‍ദിച്ചെന്ന് ബസിലെ ജീവനക്കാര്‍ പറഞ്ഞു. മുഖത്തേക്ക് തുപ്പിയെന്നും ഇവര്‍ പറയുന്നു.
സംഭവത്തില്‍ അമ്ബതോളം സമരക്കാര്‍ക്കെതിരെ കരമന പൊലീസ് കേസെടുത്തിട്ടുണ്ട്. സമരക്കാരുടെ അക്രമം ആസൂത്രിതമാണെന്നാണ് മര്‍ദ്ദനമേറ്റ ബസ് ജീവനക്കാര്‍ പറയുന്നത്. ബസ് വരുന്നതിന്റെ വിവരവും ഡ്രൈവറുടെയും കണ്ടക്ടറുടെയും ഫോട്ടോകളും സമരാനുകൂലികള്‍ നേരത്തെ ശേഖരിച്ചിരുന്നു. വാട്ട്‌സ്‌ആപ്പ് വഴി മുന്‍കൂട്ടി വിവരം നല്‍കിയെന്നും മര്‍ദ്ദനമേറ്റവര്‍ പറഞ്ഞു.
സമരത്തിന്റെ പേരില്‍ അരങ്ങേറുന്ന അക്രമങ്ങളെ ഒരുതരത്തിലും ന്യായീകരിക്കാന്‍ ആവില്ലെന്നാണ് പൊതുജന വികാരം.
ഈ വിഷയത്തില്‍ ശശി തരൂര്‍ എംപിയുടെ അഭിപ്രായം കൂടി വായിക്കാം:
ശശി തരൂരിന്റെ കുറിപ്പ് :
ഈ വിഷയത്തില്‍ എന്റെ അഭിപ്രായവും ഇത് തന്നെയാണ്. ഹര്‍ത്താലിനെ ഞാന്‍ എന്നും എതിര്‍ത്തിട്ടുണ്ട്.കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന ജനങ്ങള്‍ ഹര്‍ത്താല്‍ കൊണ്ടുള്ള അടച്ച് പൂട്ടലുകള്‍ കൊണ്ടു കൂടി യാതനകള്‍ അനുഭവിക്കുന്നു.
പ്രതിഷേധം അവകാശമാണ്; ആവശ്യവുമാണ്. പക്ഷെ, ജനങ്ങളുടെ നിത്യജീവിത മാര്‍ഗത്തെ ഇല്ലാതാക്കിക്കൊണ്ടുള്ള പ്രതിഷേധം അവരുടെ സ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്നുകയറ്റമാണ്. അങ്ങിനെ ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ ആര്‍ക്കും അവകാശമില്ല.
അടിച്ചേല്‍പ്പിക്കുന്ന സമരങ്ങള്‍ ജനാധിപത്യപരമായ പ്രതിഷേധമാര്‍ഗ്ഗങ്ങള്‍ അല്ല.
Stories you may Like
Post a Comment