തിരുവനന്തപുരം: വിനു വി ജോണ്‍ എന്ന മാധ്യമ പ്രവര്‍ത്തകനോട് സിപിഎം എന്ന രാഷ്ട്രീയപാര്‍ട്ടിക്കുള്ള എതിര്‍പ്പ് തുടങ്ങിയിട്ട് കാലം കുറേയായി.ഇതിത് പ്രധാന കാരണം ചാനല്‍ ചര്‍ച്ചകളില്‍ സിപിഎം പ്രതിനിധികളെ ഉത്തരംമുട്ടിക്കുന്ന ചോദ്യങ്ങള്‍ ഉന്നയിക്കുന്നതു കൊണ്ടാണ്. വിനു വി ജോണിനെ കുറച്ചു കാലം മുമ്ബ് സിപിഎം ബഹിഷ്‌ക്കരിച്ചതു പോലും നേതാക്കള്‍ക്ക് ഉത്തരം മുട്ടുന്നത് പതിവായതോടെയാണ്. ഇതിന് പിന്നാലെയാണ് പണിമുടക്കില്‍ ട്രേഡ് യൂണിയനുകളെ തീര്‍ത്തും പ്രതിരോധത്തിലാക്കുന്ന ചര്‍ച്ചയും വിനു വി ജോണ്‍ നയിച്ചത്. ഇതിന്റെ കലിപ്പു തീര്‍ക്കാന്‍ വേണ്ടിയാണ് അവര്‍ ഇന്ന് ഏഷ്യാനെറ്റ് ന്യൂസിലേക്ക് മാര്‍ച്ചു നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
>
സിഐടിയു നേതാവ് എളമരം കരീമിനെ തല്ലാന്‍ വിനു വി ജോണ്‍ ആഹ്വാനം ചെയ്തു എന്ന് ദുര്‍വ്യാഖ്യാനം ചെയ്തു കൊണ്ടാണ് സമരാനുകൂലികള്‍ പ്രതിഷേധിക്കാന്‍ രംഗത്തുവന്നിരിക്കുന്നത്. വിനു തുറന്നടിച്ച്‌ അഭിപ്രായം പറയുകയും സഖാക്കള്‍ക്ക് അത് വല്ലാതെ നോവുകയും ചെയ്യന്നതാണ് അവരെ വിനുവിനെ കണ്ണിലെ കരടാക്കിയതും. ദേശീയ പണിമുടക്ക് വന്നപ്പോഴും പതിവ് പോലെ അതായത്, തിങ്കളാഴ്ച രാത്രിയിലെ ന്യൂസ് അവറില്‍, ജനങ്ങളെ ദുരിതത്തിലാക്കുന്ന പണിമുടക്കിനെ വിനു രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

പണിമുടക്ക് ജനജീവിതം സ്തംഭിപ്പിച്ചോ എന്ന വിഷയത്തില്‍ തിങ്കളാഴ്‌ച്ച രാത്രി എട്ടിന് ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ ചര്‍ച്ചയില്‍ പണിമുടക്കിയ തൊഴിലാളികളെയും ഏളമരം കരീമിനെയും വിനു അധിക്ഷേപിച്ചുവെന്നാണ് സിപിഎം ആരോപിക്കുന്നത്. സി ഐ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും രാജ്യ സഭാ കക്ഷി നേതാവുമായ എളമരം കരീം കുടുംബ സമേതം കാറില്‍ സഞ്ചരിക്കുമ്ബോള്‍ തടഞ്ഞ് നിര്‍ത്തി കാര്‍ അടിച്ച്‌ തകര്‍ക്കുകയും കാറില്‍ നിന്ന് കുടുംബാംഗങ്ങളെ ഇറക്കിവിടുകയും ചെയ്താല്‍ എന്ത് സംഭവിക്കുമെന്നാണ് വിനു ചോദിച്ചത്. 'എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ച്‌ പൊട്ടിക്കണമായിരുന്നു. എന്നിട്ട് എളമരം കരീം കുടുംബ സമേതമായിരുന്നെങ്കില്‍ അദ്ദേഹത്തെയും കുടുംബത്തേയും ഇറക്കിവിടണമായിരുന്നു. എളമരം കരീം പോയ ഒരു വണ്ടിയുടെ കാറ്റ് അഴിച്ചുവിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച്‌ ചോരവരുത്തണമായിരുന്നു,'. ഇതാണ് സഖാക്കളെ ചൊടിപ്പിച്ചത്.

എളമരം കരിമിനെ ആക്രമിക്കാന്‍ ആഹ്വാനം നല്‍കി എന്ന് ദുര്‍ഖ്യാനിച്ചു കൊണ്ടാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ ഓഫീസിലേക്ക് ഇന്ന് തൊഴിലാളികള്‍ സംയുക്തമായി പ്രതിഷേധ മാര്‍ച്ച്‌ സംഘടിപ്പിക്കുന്നത്. അതേസമയം ആ ചര്‍ച്ച കണ്ടിരുന്നവര്‍ക്ക് എല്ലാം അറിയുന്ന കര്യമുണ്ട് വിനു വി ജോണ്‍ കരീമിനെ തല്ലാന്‍ ആഹ്വാനം ചെയ്തത് ആയിരുന്നില്ല. മറിച്ച്‌ തിരൂരില്‍ രോഗിയുമായി പോയ ഓട്ടോറിക്ഷാ ഡ്രൈവര്‍ യാസറിനെ പിടിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ച സംഭവമാണ് വിനു ചൂണ്ടിക്കാട്ടിത്. നേതാവിന്റെ കുടുംബത്തോടാണെങ്കില്‍ സമരക്കാര്‍ ഇങ്ങനെ ചെയ്യുമോ എന്നതായിരുന്നു അദ്ദേഹം ഉന്നയിച്ച പോയിന്റ്.

എളമരം കരീം ആകട്ടെ യാസറിനെ ആക്രമിച്ച സംഭവത്തെ നിസ്സാരവല്‍ക്കരിച്ചു കൊണ്ടാണ് സംസാരിച്ചത്. ഓട്ടോക്കാരനെ പിച്ചി, മാന്തി എന്നു പറഞ്ഞു വരികയാണെന്ന് അദ്ദേഹം പരിഹസിക്കുകയാണ് ഉണ്ടായത്. ഈ പരിഹാസം ചൂണ്ടിക്കാട്ടി നേതാവിന്റെ കുടുംബമായിരുന്നെങ്കില്‍ സമരക്കാര്‍ അങ്ങനെ ചെയ്യുമോ എന്ന പോയിന്റായിരുന്നു വിനു ഉന്നയിച്ചത്. ഈ വിഷയം ചര്‍ച്ച കഴിഞ്ഞ് മണിക്കൂറുകളോളം കഴിഞ്ഞിട്ടും വിവാദമായില്ല. ഒടുവില്‍ ഇന്നലെ സമരം തീര്‍ന്നതോടെയാണ് സൈബര്‍ സഖാക്കള്‍ അടക്കം പൊടുന്നനേ വിനു എളമരം കരീമിനെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്തുവെന്ന വിധത്തില്‍ പ്രചരിപ്പിച്ചത്. അതായത് ചര്‍ച്ച കണ്ടു കൊണ്ടിരുന്ന സിപിഎം അണികള്‍ക്കും നേതാക്കള്‍ക്ക് പോലും തോന്നാത്ത കാര്യം മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ തോന്നി എന്നതാണ് വിചിത്രമായ കാര്യം.


സമരം പൊളിഞ്ഞതിന്റെ പ്രതികാരം തീര്‍ക്കാനാണ് ഈ ശ്രമമെന്ന് ഇതില്‍ നിന്നു തന്നെ വ്യക്തമാണ്. അന്നേ ദിവസം വിനു നയിച്ച ചര്‍ച്ചയില്‍ ലുലു മാള്‍ പ്രവര്‍ത്തിച്ച കാര്യവും സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ ജീവനക്കാര്‍ പണിയെടുത്ത കാര്യവുമൊക്കെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതെല്ലാം സമരക്കാര്‍ക്ക് ശരിക്കും ക്ഷീണമാകുകയും ചെയ്തു. ഇതോടെയാണ് വിനുവിനെതിരെ വീണ്ടം സഖാക്കള്‍ വടിയെടുത്ത് രംഗത്തുവന്നത്.

വിനു ചെയ്തത് തൊഴിലാളിവര്‍ഗത്തോടുള്ള വെല്ലുവിളിയാണെന്ന വാദമാണ് ട്രേഡ് യൂണിയനുകള്‍ക്ക്. തൊഴിലാളി പണിമുടക്കിന് ഒരു ചരമ കോളത്തിന്റെ പ്രാധാന്യം പോലും നല്‍കിയില്ല. നേതാക്കളെ ജനാധിപത്യ വിരുദ്ധമായ ഒരു മാടമ്ബി ഭാഷയിലാണ് ഏഷ്യാനെറ്റ് ചാനല്‍ അപമാനിച്ചുനെന്നും ഇവര്‍ പറുന്നത്. ഏഷ്യാനെറ്റിന്റെ ഈ നടപടിയില്‍ സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാന സമിതി ശക്തമായ പ്രതിഷേധിക്കുന്നുവെന്നും ഇവര്‍ പുറത്തിറക്കിയ റിലീസില്‍ പറയുന്നു.

ട്രേഡ് യുണിയനുകളുടെ വാര്‍ത്താ കുറിപ്പ് ഇങ്ങനെ:

മാര്‍ച്ച്‌ 30 ന് തിരുവനന്തപുരത്തെ ഏഷ്യാനെറ്റ് ന്യൂസ്ചാനല്‍ ഓഫീസിന് മുന്നില്‍ തൊഴിലാളികള്‍ പ്രതിഷേധം സംഘടിപ്പിക്കും. സംയുക്തമായി ടേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദ്വിദിന പണിമുടക്ക് ജനജീവിതം സ്തംഭിപ്പിച്ചോ എന്ന വിഷയത്തില്‍ മാര്‍ച്ച്‌ 28 ന് രാത്രി 8 ന് ഏഷ്യാനെറ്റ് ന്യൂസ്ചാനല്‍ നടത്തിയ ചര്‍ച്ച നയിച്ച ചീഫ് റിപ്പോര്‍ട്ടര്‍ ബിനു ജോണ്‍ പണിമുടക്കിയ തൊഴിലാളികളെ അടച്ച്‌ മോശമായി ആക്ഷേപിക്കുകയും സി ഐ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും രാജ്യ സഭാ കക്ഷി നേതാവുമായ സഖാവ് ഏളമരം കരിമിനെ അപകീര്‍ത്തിപ്പെടുത്തുകയും അദ്ദേഹം കുടുംബ സമേതം കാറില്‍ സഞ്ചരിക്കുമ്ബോള്‍ തടഞ്ഞ് നിര്‍ത്തി കാര്‍ അടിച്ച്‌ തകര്‍ക്കുകയും കാറില്‍ നിന്ന് കുടുംബാംഗങ്ങളെ ഇറക്കിവിടുകയും സഖാവ് കരീമിന്റെ കരണകുറ്റി അടിച്ച്‌ പൊട്ടിക്കുകയും ചെയ്താല്‍ എന്ത് സംഭവിക്കും എന്ന് ലോകത്തോട് വിളിച്ച്‌ പറഞ്ഞു.

ഒരു മാധ്യമ പ്രവര്‍ത്തകന്റെ നിലവാരം ഇത്രയും അധ:പതിച്ച കാഴ്ചയാണ് കണ്ടത്. ഇത് തൊഴിലാളിവര്‍ഗത്തോടുള്ള വെല്ലുവിളിയാണ്. എളമരം കരീമിനെപ്പോലെ ഉന്നത സ്ഥാനീയനായ ഒരു തൊഴിലാളി നേതാവിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള നീക്കം വച്ചു പൊറുപ്പിക്കാനില്ല. അഞ്ചു മാസക്കാലമായി അതി വിപുലമായ പ്രചാരണം പണിമുടക്കിന്റെ സന്ദേശം ജനങ്ങളില്‍ എത്തിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. യാത്രകള്‍ ഒഴിവാക്കിയും കടകള്‍ അടച്ചും പണിമുടക്കിയും സഹകരിക്കണമെന്ന് തൊഴിലാളികള്‍ മുക്കിലും മൂലയിലും പോയി പ്രചരിപ്പിച്ചു. എല്ലാ ജില്ലകളിലും പത്രസമ്മേളനം നടത്തി. എന്നിട്ടും തൊഴിലാളി പണിമുടക്കിന് ഒരു ചരമ കോളത്തിന്റെ പ്രാധാന്യം പോലും നല്‍കാതിരുന്ന മാധ്യമങ്ങളുടെ അജണ്ടയെ പ്രസംഗ മധ്യേ പരാമര്‍ശിച്ചതിനാണ് ബിനു ജോണ്‍ തന്റെ മ്ളേച്ഛമായ ഭാഷ ഉപയോഗിച്ച്‌ ആക്ഷേപിച്ചത്. ജനാധിപത്യ വിരുദ്ധമായ ഒരു മാടമ്ബി ഭാഷയിലാണ് ഏഷ്യാനെറ്റ് ചാനല്‍ അപമാനിച്ചത്. ഏഷ്യാനെറ്റിന്റെ ഈ നടപടിയില്‍ സംയുക്ത ട്രേഡ് യൂണിയന്‍ സംസ്ഥാന സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു.

എന്ന് ആര്‍. ചന്ദ്രശേഖരന്‍ പ്രസിഡണ്ട് . എളമരം കരീം സെക്രട്ടറി. കെ.പി രാജേന്ദ്രന്‍ .

ഏഷ്യാനെറ്റില്‍ കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയില്‍ അവതാരകന്‍ വിനു വി. ജോണ്‍ എളമരം കരീമിനെതിരെ നടത്തിയ പരാമര്‍ശം അംഗീകരിക്കാനാകില്ലെന്നും സംയുക്ത ട്രേഡ് യൂണിയന്‍ കൗണ്‍സില്‍ കേരള ഘടകം ചെയര്‍മാനും ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റുമായ ആര്‍.ചന്ദ്രശേഖരന്‍ പറഞ്ഞു.

'ഏഷ്യാനെറ്റ് ന്യൂസില്‍ കഴിഞ്ഞ ദിവസം ഞാനും കെ.പി. രാജേന്ദ്രനും പങ്കെടുത്ത ഒരു ചര്‍ച്ചയില്‍ ഒരു മുതലാളി(സാബു എം. ജേക്കബ്)യെ അവിടെക്കൊണ്ടിരുത്തി നടത്തിയ ചര്‍ച്ച കൊണ്ടുപോയത് തെറ്റായ രീതിയിലായിരുന്നു. എളമരം കരീമിനേയും അദ്ദേഹത്തിന്റെ കുടുംബത്തേയും ഒരു ദൗര്‍ഭാഗ്യകരമായ സംഭവം ചൂണ്ടിക്കാട്ടി ആക്രമിക്കണം എന്നാണ് വിനു വി. ജോണ്‍ പറഞ്ഞത്. എളമരം കരീമിന്റെ മുഖം അടിച്ച്‌ പരത്തണം എന്നും വിനു വി. ജോണ്‍ പറഞ്ഞു. ആയിരം വിനു വി. ജോണുമാര്‍ വിചാരിച്ചാല്‍ എളമരം കരീമിന്റെ രോമത്തില്‍ തൊടാന്‍ കഴിയില്ല,' ചന്ദ്രശേഖരന്‍ പറഞ്ഞു.

ഏഷണി പറയുന്നതും ആടിനെ പട്ടിയാക്കുന്നതുമാണ് ഇപ്പോള്‍ ഏറ്റവും മാര്‍ക്കറ്റുള്ളത്. കുറേ കാലമായി ഏഷ്യാനെറ്റിലെ വിനു വി. ജോണ്‍ എന്നയാള്‍ വിചാരിക്കുന്നത്, അദ്ദേഹമാണ് ഏറ്റവും വലിയ മാധ്യമ വിദ്ഗ്ധന്‍ എന്നാണ്. വിവരദോഷമേ നിന്റെ പേരാണോ മാധ്യമ വിദഗ്ദന്‍ എന്ന ചോദ്യം വന്നാല്‍ അതില്‍ ഒന്നാം സ്ഥാനം വിനു വി. ജോണിനായിരിക്കുമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. അഭാസത്തരം പറയുന്ന അവതാരകര്‍ക്കെതിരെ പ്രതികരിക്കാന്‍ കഴിയേണ്ടതുണ്ട്. അവതാരകന്റെ നടപടിക്കെതിരെ തെരഞ്ഞെടുക്കപ്പെട്ട വളണ്ടിയര്‍മാരുടെ സമരം തിരുവനന്തപുരത്തെ ഏഷ്യാനെറ്റ് ഓഫീസിലേക്ക് സംഘടിപ്പിക്കുമെന്നും ചന്ദ്രശേഖരന്‍ വ്യക്തമാക്കി.

ഉത്തരം മുട്ടിയപ്പോഴും വിനുവിനെ സിപിഎം ബഹിഷ്‌ക്കരിച്ചു

വിനു വി ജോണിനെ ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്്ക്കരിക്കുന്നത് ഇതാദ്യമല്ല. നിമയസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ കടന്നാക്രമണത്തെ തുടര്‍ന്നു വിനുവിനെ സിപിഎം ബഹിഷ്‌ക്കരിച്ചിരുന്നു. വിനു വി ജോണിനെതിരെ ദേശാഭിമാനി ലേഖകന്‍ ഭീഷണി സന്ദേശേം ഫോണ്‍വഴി നല്‍കിയതും വിവാദമായിരുന്നു.

നേരത്തേയും ഏഷ്യാനെറ്റ് ന്യൂസിനെ സിപിഎം ബഹിഷ്‌കരിച്ചിരുന്നു. പിന്നീട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി അന്നത്തെ ഏഷ്യാനെറ്റ് ന്യൂസ് തലവന്‍ എംജി രാധാകൃഷ്ണന്‍ ചര്‍ച്ച നടത്തി. പിന്നീടാണ് പിന്‍വലിച്ചത്. മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാ സഹോദരനായിരുന്നു എംജി രാധാകൃഷ്ണന്‍. സിപിഎം സൈന്താദ്ധികന്‍ കൂടിയായ പി ഗോവിന്ദപിള്ളയുടെ മകനാണ് എംജി രാധാകൃഷ്ണന്‍. എംജിആറിന്റെ സഹോദരിയും പിഎസ് സി അംഗവുമായ പാര്‍വ്വതിയുടെ ഭര്‍ത്താവാണ് ശിവന്‍കുട്ടി. എംജി രാധാകൃഷ്ണനെ ഏഷ്യാനെറ്റ് ന്യൂസില്‍ നിന്ന് സമ്മര്‍ദ്ദം ചെലുത്തി മാനേജ്‌മെന്റ് പുറത്താക്കി. അതിന് ശേഷം മാതൃഭൂമി പത്രത്തിന്റെ എഡിറ്ററായിരുന്ന മനോജ് കെ ദാസ് ഏഷ്യാനെറ്റ് ന്യൂസിന്റെ ചുമതലയില്‍ എത്തി.

അതിന് ശേഷം സര്‍ക്കാരിനെതിരെ കൂടുതല്‍ കടന്നാക്രമണങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് നടത്തി. വികസന കാഴ്ചപാടില്‍ തന്നെ സര്‍ക്കാരിന്റെ സ്വപ്ന പദ്ധതികളെ വിമര്‍ശിച്ചു. നിയമസഭയിലെ കയ്യാങ്കളിയിലെ ചര്‍ച്ച തീര്‍ത്തും സിപിഎമ്മിനെ അവഹേളിക്കുന്നതായിരുന്നുവെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. മന്ത്രി ശിവന്‍കുട്ടിയെ കളിയാക്കിയത് തരംതാണ രീതിയിലാണ്. ഇതിനോട് പ്രേക്ഷക സമൂഹത്തിനൊപ്പം നിന്ന് വിമര്‍ശനം അറിയിച്ച ദേശാഭിമാനിയിലെ മാധ്യമ പ്രവര്‍ത്തകനെ അപമാനിച്ചു. ഈ സാഹചര്യത്തിലാണ് ഏഷ്യാനെറ്റ് ന്യൂസുമായുള്ള ബന്ധം സിപിഎം വീണ്ടും ഉപേക്ഷിക്കുന്നത്. പത്രസമ്മേളനങ്ങളില്‍ വിലക്കുണ്ടാകില്ല. എന്നാല്‍ നേതാക്കള്‍ ചര്‍ച്ചകളില്‍ സഹകരിക്കില്ലെന്ന തീരുമാനത്തിലേക്ക് എത്തിയിരുന്നു. എ എ റഹീം അടക്കം ചാനല്‍ ലേഖകര്‍ക്ക് ചര്‍ച്ചകളില്‍ തുടര്‍ച്ചയായി ഉത്തരം മുട്ടിയതോടെയും അവര്‍ നിസ്സകരണത്തിലേക്ക് പോയിരുന്നു.

Stories you may Like

Post a Comment