ഇടുക്കി: സ്വത്ത് വീതംവച്ച്‌ നല്‍കിയിട്ടും മകന്‍ തന്നെ നോക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് ചീനിക്കുഴി കൂട്ടക്കൊല കേസിലെ പ്രതി ഹമീദ്.ഇയാളുടെ മകന്‍ ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹ്റാ, അസ്ന എന്നിവരാണ് കൊല്ലപ്പെട്ടത്.
<
br>
സ്വത്തുക്കളെല്ലാം രണ്ട് മക്കള്‍ക്ക് വീതംവച്ച്‌ നല്‍കിയിരുന്നു. തറവാട് വീടും അതിനോട് ചേര്‍ന്ന പറമ്ബും ഫൈസലിനാണ് നല്‍കിയിരുന്നത്. തന്നെ നോക്കിക്കൊള്ളാം എന്നും പറമ്ബിലെ ആദായം എടുക്കാം എന്നുമായിരുന്നു വ്യവസ്ഥ. എന്നാല്‍ മകന്‍ ഇത് പാലിച്ചില്ല.

ഇന്നലെ രാവിലെ ഹമീദും മകനുമായി വഴക്കുണ്ടായി. വാക്കുതര്‍ക്കവും കയ്യാങ്കളിയും ഉണ്ടായി. പുറത്തുപോയ ഹമീദ് അഞ്ച് കുപ്പി പെട്രോളുമായിട്ടാണ് തിരിച്ചെത്തിയത്. ഇതില്‍ രണ്ട് കുപ്പിയിലെ പെട്രോള്‍ വീടനകത്തേക്ക് ഒഴിച്ച്‌ തീകൊളുത്തുകയായിരുന്നു.

മകനും കുടുംബവും രക്ഷപ്പെടാതിരിക്കാനായി വീട് പുറത്തുനിന്ന് പൂട്ടുകയും വീട്ടിലെ വാട്ടര്‍ ടാങ്കിലെ വെള്ളം മുഴുവനായി ചോര്‍ത്തിക്കളയുകയും ചെയ്തിരുന്നു. അര്‍ദ്ധരാത്രി പന്ത്രണ്ടുമണിയോടെയായിരുന്നു സംഭവം. പ്രതി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

Post a Comment