>
എന്നാല്‍ സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും അനീഷിനെ കണ്ടെത്താന്‍ ബംഗളൂരും വൈറ്റ് ഫീല്‍ഡ് പോലീസിന് സാധിച്ചിട്ടില്ല.ഇയാളെ കണ്ടെത്തി ചോദ്യംചെയ്താലേ കേസില്‍ തുടര്‍നടപടിയുണ്ടാകൂവെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ശ്രുതിയെ വൈറ്റ്ഫീല്‍ഡ് നരഹനഹള്ളിയിലെ ഫ്‌ളാറ്റില്‍ ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ പീഡനത്തെത്തുടര്‍ന്നാണ് ശ്രുതി ആത്മഹത്യചെയ്തതെന്നാണ് കുടുംബത്തിന്റെ പരാതി. ആത്മഹത്യാപ്രേരണയടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി ഇയാളുടെപേരില്‍ പോലീസ് കേസെടുത്തിരുന്നു.
- മലയാളി മാധ്യമ പ്രവര്‍ത്തക ബംഗളുരുവില്‍ തൂങ്ങി മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍
ഭര്‍ത്താവ് അനീഷില്‍ നിന്ന് ശ്രുതി കൊടിയ പീഡനം നേരിട്ടിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. അനീഷ് ശ്രുതിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. മുഖത്ത് തലയിണ അമര്‍ത്തിയും വൈനില്‍ ലഹരിമരുന്ന് ചേര്‍ത്ത് നല്‍കിയും കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നെന്നും സഹോദരന്‍ പറഞ്ഞു.
'വിവാഹം കഴിഞ്ഞ നാലു വര്‍ഷത്തിനു ശേഷമാണ് ശ്രുതി പീഡന വിവരം പുറത്തുപറയുന്നത്. പണത്തിനു വേണ്ടിയാണ് അനീഷ് ക്രൂരമായി മര്‍ദിച്ചത്. അടുത്തിടെ ശ്രുതിയുടെ മാതാപിതാക്കള്‍ കണ്ണിന്റെ ശസ്ത്രക്രിയയ്‌ക്കായി ബംഗളൂരുവില്‍ എത്തിയിരുന്നു. അന്നാണ് അനീഷിന്‍റെ യഥാര്‍ത്ഥ സ്വാഭാവം മനസിലായതെന്ന് സഹോദരന്‍ പറഞ്ഞു.
അമ്മയെയും അച്ഛനെയും വിളിക്കാന്‍ പാടില്ല. സഹോദരനായ എന്നെ വിളിക്കാന്‍ പാടില്ല എന്നൊക്കെയായിരുന്നു അനീഷിന്‍റെ നിബന്ധന. ശ്രുതിക്ക് കിട്ടുന്ന ശമ്ബളം അച്ഛനും അമ്മയ്ക്കും തനിക്കും നല്‍കുന്നുണ്ടെന്ന സംശയമായിരുന്നു കാരണം. ഒരിക്കല്‍ ശരീരമാസകലം കടിച്ച് മാരകമായി മുറിവേല്‍പിച്ചു. ശ്രുതിയെ നിരീക്ഷിക്കാന്‍ അനീഷ് വീടിനുള്ളില്‍ ക്യാമറയും വോയിസ് റെക്കോര്‍ഡറും സ്ഥാപിച്ചിരുന്നതായും സഹോദരന്‍ ആരോപിച്ചു.
ഫോണില്‍ ഗെയിം കളിച്ച് അമ്മയുടെ അക്കൗണ്ടില്‍ നിന്ന് 40000 രൂപ നഷ്ടമായി; യുവാവ് തൂങ്ങിമരിച്ചു
കൊഴിഞ്ഞാമ്ബാറ: മൊബൈല്‍ ഫോണില്‍ ഗെയിം കളിച്ച് പണം നഷ്ടമായ വിഷമത്തില്‍ യുവാവ് ജീവനൊടുക്കി. നാട്ടുകല്‍ അത്തിക്കോട് പണിക്കര്‍കളം ഷണ്മുഖന്റെ മകന്‍ സജിത്തിനെയാണ് (22) ബുധനാഴ്ച കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഓണ്‍ലൈനായി ഗെയിം കളിച്ച് സജിത്തിന്റെ അമ്മയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍ നിന്ന് 40,000 രൂപ നഷ്ടപ്പെട്ടിരുന്നു. ഇക്കാര്യം വീട്ടിലറിഞ്ഞാലുള്ള ആശങ്കയും ഭയവും കൊണ്ടായിരിക്കാം ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. കൊഴിഞ്ഞാമ്ബാറ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സംസ്‌കാരം നടത്തി. അമ്മ: ധനലക്ഷ്മി. സഹോദരങ്ങള്‍: സത്യന്‍, സജിത.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്ബറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Post a Comment