തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അമേരിക്കയിലേക്ക് ചികിത്സക്കായി പോകുന്നു.

മുഖ്യമന്ത്രി പിണറായി വിജയൻ മയോക്ലിനിക്കിലെ തുടർച്ചികിത്സയ്ക്കും പരിശോധനകൾക്കുമായി ശനിയാഴ്ചയാണ് അമേരിക്കയിലേക്കുപോകുന്നത്. അടുത്ത ആഴ്ചയാണ് കോടിയേരിയുടെ യാത്രയെന്നാണ് വിവരം.

കോടിയേരി ബാലകൃഷ്ണൻ യുഎസിലേക്ക് പോകുന്ന സാഹചര്യത്തിൽ പാർട്ടിയുടെ ചുമതല ആർക്ക് കൈമാറുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ഇതുവരെ ചുമതല ആർക്കും കൈമാറുന്ന കാര്യത്തിൽ തരുമാനമെടുത്തിട്ടില്ല.

കേന്ദ്രാനുമതി ലഭിച്ച് ശനിയാഴ്ച മുഖ്യമന്ത്രി യാത്ര തിരിക്കുകയാണെങ്കിൽ മെയ് പത്തോടെ തിരികെ എത്തും. അടുത്ത ആഴ്ച പോയി രണ്ടാഴ്ചയോളം കോടിയേരിയും യുഎസിൽ ചികിത്സയിൽ കഴിയും.

പാർട്ടി പോളിറ്റ്ബ്യൂറോ അനുമതിയോടെയാണ് ഇരുവരും വിദേശത്തേക്ക് ചികിത്സക്കായി തിരിക്കുന്നത്. ദീർഘകാലത്തേക്ക് മാറിനിൽക്കുന്നില്ല എന്നത് കൊണ്ട് പാർട്ടി ചുമതല മറ്റാർക്കും കൈമാറേണ്ടതില്ല എന്നതാണ് നിലവിലെ തീരുമാനം.

നേരത്തെ അദ്ദേഹം ചികിത്സക്കായി യുഎസിലേക്ക് തിരിച്ചപ്പോൾ പാർട്ടി സെന്ററായിരുന്നു സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നത്.

Post a Comment