മാവേരിക്കര: കെ റെയിലിനെതിരെ (K Rail) പ്രതിഷേധം ഉയര്‍ത്തുന്നവരോടുള്ള കേരള പൊലീസിന്‍റെ (Kerala Police) അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ച്‌ കൊടുക്കുന്നില്‍ സുരേഷ് എംപി.ഇന്ന് ചങ്ങനാശേരി മാടപ്പള്ളിയില്‍ സ്ത്രീകള്‍ അടക്കമുള്ളവരോടുള്ള പൊലീസ് ക്രൂരതയ്ക്കെതിരെയാണ് സ്ഥലം എംപി കൂടിയായ കൊടുക്കുന്നിലിന്‍റെ വിമര്‍ശനം. മാടപ്പള്ളിയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കല്ലിടാന്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥ സംഘം സ്ത്രീകളും കുട്ടികള്‍ക്കും എതിരെ നടത്തിയത് നരനായാട്ട് ആണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
<
br>
ഇത്തരം ക്രൂരതകള്‍ നടത്താന്‍ പൊലീസിലെ സിപിഎം ഗുണ്ടകളെയാണ് പിണറായി വിജയന്‍ ക്വട്ടേഷന്‍ നല്‍കി ഏര്‍പ്പാടാക്കിയിരി ക്കുന്നത്. ജനങ്ങളുടെ ചോര വീഴുന്നത് കണ്ട് ഹരം പിടിക്കുന്ന ഏകാധിപതിയാകാന്‍ പിണറായി വിജയന്‍ ശ്രമിക്കേണ്ടെന്നും ഇത് കേരളം ആണെന്നും കേരളം ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമാണിന്നുമെന്നും എംപി ഓര്‍മ്മിപ്പിച്ചു.

ഇന്നലെ പാര്‍ലമെന്റില്‍ വെച്ച്‌ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ യാതൊരു തരത്തിലുള്ള അംഗീകാരവും നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കിയതാണ്. എന്നിട്ടു പോലും ഒന്നും സംഭവിക്കാത്ത മട്ടില്‍ പൊലീസിലെ ഗുണ്ടകളെ സംസ്ഥാന സര്‍ക്കാര്‍ അഴിച്ചുവിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കൊടുക്കുന്നിലിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

മാവേലിക്കര ലോക് സഭ നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ചങ്ങനാശ്ശേരി മാടപ്പള്ളിയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കല്ലിടാന്‍ എത്തിയ പോലീസ് ഉദ്യോഗസ്ഥ സംഘം സ്ത്രീകളും കുട്ടികള്‍ക്കും എതിരെ നടത്തിയത് നരനായാട്ട് ആണ്.ഇത്തരം ക്രൂരതകള്‍ നടത്താന്‍ പൊലീസിലെ സി പി എം ഗുണ്ടകളെയാണ് പിണറായി വിജയന്‍ കൊട്ടേഷന്‍ നല്‍കി ഏര്‍പ്പാടാക്കിയിരി ക്കുന്നത്. ജനങ്ങളുടെ ചോര വീഴുന്നത് കണ്ട് ഹരം പിടിക്കുന്ന ഏകാധിപതിയാകാന്‍ പിണറായി വിജയന്‍ ശ്രമിക്കേണ്ട ഇത് കേരളം ആണ്, കേരളം ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയുടെ ഭാഗമാണിന്നും.

ഇന്നലെ പാര്‍ലമെന്റില്‍ വെച്ച്‌ തന്നെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കിയതാണ് സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ യാതൊരു തരത്തിലുള്ള അംഗീകാരവും നല്‍കിയിട്ടില്ല എന്നും . എന്നിട്ടു പോലും ഒന്നും സംഭവിക്കാത്ത മട്ടില്‍ പൊലീസിലെ ഗുണ്ടകളെ ഇന്നും സംസ്ഥാന സര്‍ക്കാര്‍ അഴിച്ചുവിട്ടിരിക്കുന്നു. ചങ്ങനാശ്ശേരി മാടപ്പള്ളി മുണ്ടുകുഴി റീത്തുപള്ളിക്കു സമീപം കെ റെയില്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തവരെ പിണറായിയുടെ സി പി എം പോലീസ് സംഘം സ്ത്രീകളെയുള്‍പ്പെടെ തെരുവിലൂടെ വലിച്ചിഴച്ചു കൊണ്ടുപോവുകയും സ്ത്രീകളെയും കുട്ടികളെയും രോഗികളായ വൃദ്ധരെയും ഉള്‍പ്പെടെയുള്ളവരെയും തല്ലിച്ചതയ്ക്കുകയും ചെയ്യുന്നു. അധികാരത്തിന്റെ മത്ത് തലക്കുപിടിച്ച പിണറായി വിജയന്‍ ഒന്ന് മനസ്സിലാക്കണം, നരനായാട്ട് നടത്താന്‍ പിണറായി സ്റ്റാലിനോ മാവോയോ ഒന്നും അല്ല, ഇന്ത്യന്‍ ഭരണഘടന ക്ക് വിധേയപ്പെട്ടു മാത്രം ഭരിക്കേണ്ട കേവലം ഒരു മുഖ്യമന്ത്രി മാത്രം ആണ്‌

ഹിറ്റ്ലര്‍ ആകാനാണോ രണ്ടാം തവണ അധികാരത്തില്‍ എത്തിയ പിണറായി വിജയന്‍ സ്വപ്നം കാണുന്നതെന്നും എങ്കില്‍ ആരെങ്കിലും പിണറായിയുടെ മുഖത്ത് വെള്ളം തളിച്ച്‌ ഉണര്‍ത്തണം.

ഉത്തര്‍ പ്രദേശില്‍ " ബുള്‍ഡോസര്‍ ബാബ" എന്നും മറ്റും പേരുള്ള മുഖ്യമന്ത്രിയുള്ളതു പോലെ " സര്‍വ്വേക്കല്ല് വിജയന്‍" ആവാനാണോ പിണറായിയുടെ ശ്രമം എന്നും, പോലീസ്റ്റിന്റെ അതിക്രമങ്ങളെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ അന്വേഷിക്കണമെന്നും, സ്ത്രീകള്‍ക്കെതി രെയുള്ള അതിക്രമങ്ങള്‍ ദേശീയ മഹിളാ കമ്മീഷന്‍ അന്വേഷിക്കണം.

പിണറായി വിജയന്‍ സര്‍ക്കാരിനെയും പിണറായിയുടെ വാടക പോലിസിനെയും ജനങ്ങള്‍ അറപ്പോടെയും വെറുപ്പോടെയും ആണ് കാണുന്നത്.സില്‍വര്‍ ലൈന്‍ എന്നപേരില്‍നടത്തുന്ന കൊള്ളയടി ചമ്ബല്‍ക്കാട്ടിലെ കൊള്ളക്കാരെ പോലും നാണിപ്പിക്കുന്നു, സില്‍വര്‍ ലൈന്‍ പദ്ധതിക്ക് വേണ്ടി ജനങ്ങളുടെ ചോരയൊഴുക്കുന്ന പിണറായി വിജയനും സി പി എമ്മും ജനകീയ പ്രക്ഷോഭങ്ങള്‍ ആണ് കാണാന്‍ പോകുന്നത് ഈ പദ്ധതി സി പി എമ്മിന്റെ അവസാനത്തി ന്റെ തറക്കല്ലിടല്‍ ആണ്.
നാളെ യു ഡി എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പരിപൂര്‍ണ്ണ വിജയം ആകുമെന്നത് നിശ്ചയമായ കാര്യമാണ്‌. അതിനു ജനങ്ങളുടെ ഒന്നടങ്കം പിന്തുണ ഉണ്ടാകും.

യു ഡി എഫ് നേതാക്കളായ മുന്‍ എം എല്‍ എ ജോസഫ് എം പുതുശേരി, ചങ്ങനാശ്ശേരിയിലെ മുന്‍ യു ഡി എഫ് സ്ഥാനാര്‍ഥി വി ജെ ലാലി, മാത്തുക്കുട്ടി പ്ലാക്കാനം, ആന്റണി കുന്നുംപുറം, വിന്‍സെന്റ് മാത്യു , സോബിച്ചന്‍ കണ്ണമ്ബള്ളി എന്നിവരെയും ക്രൂരമായി മര്‍ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറി ആക്രമിക്കുകയും പോലീസ് വാഹനത്തിലേക്ക് വലിച്ചുകയറ്റുകയും ചെയ്തത് ജനാധിപത്യത്തെ ചവിട്ടിത്തേക്കുന്നതിനു തുല്യമായ ഫാസിസ്റ്റു നടപടിയാണ്.

K Rail : അറസ്റ്റിലായവരെ വിട്ടയച്ചു, സ്റ്റേഷന്‍ ഉപരോധം അവസാനിപ്പിച്ച്‌ സമരക്കാര്‍; ചങ്ങനാശ്ശേരിയില്‍ നാളെ ഹര്‍ത്താല്‍

'പിണറായിക്ക് മാത്രമല്ല എനിക്കുമുണ്ട് സ്വപ്നം; എനിക്കെന്റെ വീട് വേണം', കെ- റെയില്‍ പ്രതിഷേധക്കാര്‍ പറയുന്നു

കെ റെയില്‍ കല്ലിടല്‍; കോട്ടയത്ത് നാട്ടുകാരുടെ വന്‍ പ്രതിഷേധം; പൊലീസ് ബലംപ്രയോ​ഗിച്ചു, സ്ത്രീകളെ വലിച്ചിഴച്ച്‌ നീക്കി

Post a Comment