കണക്കുകള്‍ പ്രകാരം 2017-18 ല്‍ സംസ്ഥാനത്ത് 3.88 കോടി ഗര്‍ഭനിരോധന ഉറകളാണ് ഉപയോഗിച്ചത്. എന്നാല്‍ 2021-22 ആയപ്പോഴേക്കും ഇത് 5.20 കോടിയായി ഉയരുകയായിരുന്നു. ഒരു കുതിച്ചുചാട്ടമെന്നും ആശാവഹമായ പുരോഗതിയാണിതെന്നുമാണ് അധികൃതര്‍ പറയുന്നത്. നേരത്തേ ഗര്‍ഭനിരോധന ഉറകള്‍ പോലുള്ള കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ യുവാക്കള്‍ തയ്യാറായിരുന്നില്ല. ഇക്കാര്യങ്ങളെക്കുറിച്ചുള്ളള അജ്ഞതയായിരുന്നു ഇതിന് പ്രധാനകാരണം. അവസ്ഥ തിരിച്ചറിഞ്ഞതോടെ ശക്തമായ ബോധവത്കരണം അധികൃതരുടെ ഭാഗത്തുനിന്നുണ്ടായി. ജനസംഖ്യ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യം ജനങ്ങളെ ബോദ്ധ്യപ്പെടുത്തി. ഇതിനൊപ്പം ഗര്‍ഭനിരോധന ഉറകള്‍, ഗുളികകള്‍ തുടങ്ങിയവ ആരോഗ്യ കേന്ദ്രങ്ങള്‍ വഴിയും സന്നദ്ധ സംഘടനകള്‍ വഴിയും വിതരണം ചെയ്യാനും തീരുമാനിച്ചു. ഇതാണ് ഇപ്പോള്‍ ഗുണംചെയ്തതെന്നാണ് കരുതുന്നത്.
ലക്നൗ: ഉത്തര്‍പ്രദേശിലെ യുവാക്കള്‍ക്കിടയില്‍ ഗര്‍ഭ നിരോധന ഉറകളോടുള്ള താല്‍പ്പര്യം കൂടുന്നു. സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെയാണ് ആരോഗ്യകരമായ ഈ മാറ്റം ശ്രദ്ധയില്‍പ്പെട്ടതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. പ്രകടമായ മാറ്റം കണ്ടുതുടങ്ങിയത് ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവരിലാണ്.
Post a Comment