>
തന്റെ സുഹൃത്ത് വഴി വായിച്ച പുസ്തകത്തില്‍ നിന്നുമാണ് യൂറിന്‍ തെറാപ്പിയെ കുറിച്ച് ആദ്യമായി അറിഞ്ഞതെന്ന് താരം പറയുന്നു. ആദ്യമാദ്യം തനിക്ക് മടിയുണ്ടായിരുന്നുവെന്നും, പിന്നീട് സ്വന്തം മൂത്രം കുടിക്കാന്‍ തുടങ്ങിയെന്നും കൊല്ലം തുളസി പറയുന്നു. 'രാവിലെയും ഉച്ചക്കും മൂത്രം കുടിക്കുക. കണ്ണില്‍ എഴുതുക. ഗാര്‍ഗിളിങ് ചെയ്യുക. മുഖം കഴുകുക അങ്ങനെ ഒരുപാട് പ്രക്രിയകളാണ് അതുകൊണ്ട് ചെയ്യാനുള്ളത്. എനിക്ക് ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായി. സകല രോഗങ്ങള്‍ക്കും പ്രതിവിധിയാണ് മൂത്രം. യൂറിന്‍ തെറാപ്പിയെ കുറിച്ച് ബൈബിളിലും ഖുര്‍ആനിലും ഹിന്ദു പുരാണങ്ങളിലും പറയുന്നുണ്ട്', കൊല്ലം തുളസി പറഞ്ഞു.
അതേസമയം, വ്യക്തിപരമായ അഭിപ്രായം നടത്തിയപ്പോള്‍ മതത്തെ കൂട്ടുപിടിച്ച് വ്യാജപ്രചാരണം നടത്തിയെന്നാരോപിച്ച് നിരവധി പേരാണ് നടനെതിരെ രംഗത്ത് വന്നത്. ഇതോടെ തന്‍്റെ പ്രസ്താവനയില്‍ കൊല്ലം തുളസി മാപ്പ് പറഞ്ഞു. ഖുര്‍ആനില്‍ അങ്ങനെയൊരു പരാമര്‍ശം ഇല്ലെന്നും താന്‍ മറ്റൊന്നാണ് ഉദ്ദേശിച്ചതെന്നും തുളസി പറഞ്ഞു. ഒരുകാലത്ത് മലയാള സിനിമയിലെ സ്ഥിരം സാനിധ്യമായിരുന്ന, അഭിനേതാവാണ് കൊല്ലം തുളസി. വില്ലനായും ശക്തനായ രാഷ്ട്രീയനേതാവുമായൊക്കെ കൊല്ലം തുളസി എന്ന നടന്‍ അരങ്ങ് തകര്‍ത്തിട്ടുണ്ട്
Post a Comment