കാബൂള്‍ : കാബൂളിലെ സ്‌കൂളിന് നേരെയുണ്ടായ സ്‌ഫോടന പരമ്ബരയില്‍ എല്ലാ വിദ്യാര്‍ത്ഥികളും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.പടിഞ്ഞാറന്‍ കാബൂളിലെ ഒരു ഹൈസ്‌കൂളില്‍ ചൊവ്വാഴ്ച മൂന്ന് സ്ഫോടനങ്ങള്‍ നടന്നിരുന്നു. ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടുവെന്ന വാര്‍ത്തകളാണ് ആദ്യം പുറത്തുവന്നത്. എന്നാല്‍ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ പോലും അവശേഷിക്കുന്നില്ലെന്ന് അഫ്ഗാന്‍ മുന്‍ മന്ത്രി അറിയിച്ചു.

കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടന്ന സ്‌ഫോടന പരമ്ബരയില്‍ ഒരു കുട്ടി പോലും രക്ഷപ്പെട്ടില്ലെന്ന് മുന്‍ മന്ത്രി നാര്‍ഗിസ് നെഹാന്‍ ട്വിറ്ററില്‍ കുറിച്ചു. 'ദയവായി അഫ്ഗാന്റെ അഭിമാനത്തെയും പ്രതിരോധത്തെയും പ്രതീര്‍ത്തിച്ച്‌ ഇനിയാരും എഴുതരുത്. ഞങ്ങള്‍ തളര്‍ന്നു, തകര്‍ന്നു. അഫ്ഗാനികള്‍ക്ക് ഒരു ഇടവേള ആവശ്യമാണ്. അഫ്ഗാനികള്‍ക്ക് സമാധാനം ആവശ്യമാണ്. അഫ്ഗാനികള്‍ക്ക് സാധാരണവും തുല്യവും ദരിദ്രവുമായ, എന്നാല്‍ പ്രതീക്ഷ നല്‍കുന്ന ജീവിതം ആവശ്യമാണ്.' അവര്‍ പറഞ്ഞു.


താലിബാന്‍ അധികാരത്തില്‍ ഏറിയതിന് പിന്നാലെ രാജ്യത്തെ ഇസ്ലാമിക സംഘടനകള്‍ തമ്മില്‍ നിരന്തരം ഏറ്റുമുട്ടല്‍ നടക്കുകയാണ്. അഫ്ഗാനിലെ ഗോത്ര-മതന്യൂനപക്ഷമായ ഷിയാ സമുദായത്തെ ലക്ഷ്യം വെച്ചാണ് ആക്രമണങ്ങള്‍ അരങ്ങേറുന്നത്. ഇന്നലെ സ്‌കൂളില്‍ നടന്ന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

Tags: ISIS taliban Afghanistan SCHOOL ATTACK STUDENTS KILLED

Post a Comment