വിമാനത്താവളത്തിലെ (airport) സ്‌ക്രീനിൽ വിമാനങ്ങളുടെ വിവരം കാത്തിരിക്കവെ നിങ്ങളുടെ മുന്നിലേക്ക് വാപൊളിച്ചുപോകുന്ന ദൃശ്യങ്ങൾ കയറിവന്നാലുള്ള അവസ്ഥ എങ്ങനെയുണ്ടാവും? ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഒരു വിമാനത്താവളത്തിലെ സ്ക്രീനുകൾ ഹാക്ക് ചെയ്യപ്പെട്ട് അത്തരമൊരു ലജ്ജാകരമായ സാഹചര്യം ഉടലെടുത്തു. എന്താണ് സംഭവിച്ചതെന്നാൽ, ഫെസിലിറ്റിയിലെ ഇലക്‌ട്രോണിക് ഡിസ്പ്ലേകൾ പരസ്യങ്ങൾക്കും വിമാന വിവരങ്ങൾക്കും പകരം അശ്ലീല സിനിമകൾ പ്രദർശിപ്പിക്കാൻ തുടങ്ങി.

ബ്രസീലിലെ എയർപോർട്ട് അതോറിറ്റി ഇൻഫ്രാറോ ഫെഡറൽ പോലീസിൽ ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സാന്റോസ് ഡുമോണ്ട് വിമാനത്താവളത്തിലെ അശ്ലീല പ്രദർശനം നിരവധി യാത്രക്കാരെ അസ്വസ്ഥരാക്കി. പലരും ഈ സംഭവത്തിന് സാക്ഷ്യം വഹിക്കുന്നതിൽ അമ്പരന്നു. മറ്റുള്ളവർ മുതിർന്നവർക്കുള്ള വീഡിയോ കാണുന്നതിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്ന തിരക്കിലായിരുന്നു. സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചില വീഡിയോ ക്ലിപ്പുകളിൽ, ആളുകൾ ഡിസ്പ്ലേകൾ കണ്ട് ചിരിക്കുന്നതും കാണാം.

വിവര സേവനങ്ങൾ മറ്റൊരു കമ്പനിക്ക് ഔട്ട്‌സോഴ്‌സ് ചെയ്‌തിട്ടുണ്ടെന്നും അവരെ അറിയിച്ചിട്ടുണ്ടെന്നും എയർപോർട്ട് അതോറിറ്റി പ്രസ്താവനയിൽ പറഞ്ഞു.

'ഞങ്ങളുടെ മീഡിയ സ്ക്രീനുകളിൽ കാണിക്കുന്ന ഉള്ളടക്കം പരസ്യ അവകാശമുള്ള കമ്പനികളുടെ ഉത്തരവാദിത്തമാണെന്ന് ഞങ്ങൾ ഊന്നിപ്പറയുന്നു,' ഇൻഫ്രാറോ പറഞ്ഞു. പങ്കാളികൾ അവരുടേതായ പ്രസിദ്ധീകരണ സംവിധാനങ്ങൾ ഉപയോഗിക്കുന്നു. ഇൻഫ്രാറോയുടെ ഫ്ലൈറ്റ് ഇൻഫർമേഷൻ സിസ്റ്റവുമായി ഇതിന് ഒരു ബന്ധവുമില്ല എന്നും പ്രസ്താവനയിൽ പറയുന്നു. പ്രശ്‌നം പരിശോധിക്കാൻ, ഹാക്ക് ചെയ്ത സ്‌ക്രീനുകൾ എയർപോർട്ട് അതോറിറ്റി ഓഫ് ചെയ്‌തതായും പരാമർശിക്കുന്നു.
Summary: Flight travellers to an airport in Rio de Janeiro were in for a shock of a lifetime after the airport display screens started showing adult content instead of flight information and advertisements. The passengers were trying hard to divert attention of kids at the sudden outbreak of obscene content. The issues is said to have occurred after the systems were hacked due to an unforeseen circumstance. The issue has been taken up by authorities with no delay on their part

Post a Comment