ന്യൂഡെല്‍ഹി: () റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ (RBI) പുറത്തിറക്കിയ പട്ടിക പ്രകാരം ജൂണില്‍ 11 ദിവസം വരെ രാജ്യത്ത് വിവിധയിടങ്ങളിലായി ബാങ്കുകള്‍ക്ക് അവധിയായിരിക്കും.
വിവിധ സംസ്ഥാനങ്ങളില്‍ ആഘോഷിക്കുന്ന ഉത്സവങ്ങള്‍ക്കനുസൃതമായാണ് ആര്‍ബിഐ അവധികള്‍ തയ്യാറാക്കുന്നത്. അതിനാല്‍ ചില അവധികള്‍ ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്. കേരളത്തില്‍ വാരാന്ത്യ അവധികള്‍ ഉള്‍പെടെ ആറ് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും.
അവധികള്‍ ഇങ്ങനെ:
ജൂണ്‍ രണ്ട്: മഹാറാണ പ്രതാപ് ജയന്തി / തെലങ്കാന സ്ഥാപക ദിനം. ഹിമാചല്‍ പ്രദേശ്, ഹരിയാന, രാജസ്താന്‍, തെലങ്കാന എന്നിവിടങ്ങളില്‍ അവധിയായിരിക്കും.
ജൂണ്‍ മൂന്ന്: ശ്രീ ഗുരു അര്‍ജുന്‍ ദേവ് ജിയുടെ രക്തസാക്ഷിത്വ ദിനം. പഞ്ചാബില്‍ അവധിയായിരിക്കും.
ജൂണ്‍ അഞ്ച്: ഞായറാഴ്ച.
ജൂണ്‍ 11: രണ്ടാം ശനി,.
ജൂണ്‍ 12 ഞായറാഴ്ച.
ജൂണ്‍ 14: ഗുരു കബീര്‍ ജയന്തി. ഒറീസ, ചണ്ഡീഗഡ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ അവധിയായിരിക്കും.
ജൂണ്‍ 15: രാജ സംക്രാന്തി/YMA ദിനം/ഗുരു ഹര്‍ഗോവിന്ദിന്റെ ജന്മദിനം. ഒറീസ, മിസോറാം, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ അവധിയായിരിക്കും.
ജൂണ്‍ 19: ഞായറാഴ്ച.
ജൂണ്‍ 22: ഖര്‍ച്ചി പൂജ. ത്രിപുരയില്‍ അവധി.
ജൂണ്‍ 25: നാലാമത്തെ ശനി.
ജൂണ്‍ 26: ഞായറാഴ്ച.
ജൂണ്‍ 30: രാംന നി. മിസോറാമില്‍ അവധി.
Post a Comment