കൊച്ചി: തിരഞ്ഞെടുപ്പ്​ പ്രചാരണത്തിനായി പൊതു-സ്വകാര്യ വാഹനങ്ങളില്‍ അനുമതിയില്ലാതെ പരസ്യം പതിക്കുന്നത്​ വിലക്കി മോട്ടോര്‍വാഹനവകുപ്പ്.

വിവിധ പാർട്ടികളുടെ പ്രചാരണ പരസ്യങ്ങൾക്കായി ഓ​ട്ടോറിക്ഷയടക്കമുള്ള പൊതു - സ്വകാര്യ വാഹനങ്ങളെ ഉപയോഗിക്കുന്നത്​ വ്യാപകമായതിനെ തുടർന്നാണ്​ മോട്ടോര്‍വാഹനവകുപ്പ്​ നടപടിയുമായി രംഗത്തിറങ്ങിയത്​.

അനുമതി വാങ്ങുകയും, നിശ്ചിത തുക ഫീസായി അടച്ച ശേഷം മാത്രമെ തിരഞ്ഞെടുപ്പ് പരസ്യം പതിപ്പിച്ച പൊതുവാഹനങ്ങള്‍ നിരത്തിലിറക്കാൻ പാടുള്ളുവെന്നാണ്​ അധികൃതർ പറയുന്നത്​. അനുമതിയില്ലാതെ വാഹനങ്ങളിൽ പരസ്യപോസ്റ്ററുകൾ പതിച്ചാൽ ഉടമയിൽ നിന്ന്​ ഫീസിനുപുറമെ നിശ്ചിത തുക പിഴയായി ഇടാക്കുകയും ചെയ്യും. പരസ്യം പതിക്കുന്നതിനായി വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നതിനും പിഴയുണ്ട്

Post a Comment