ബംഗളൂരു: ഭാര്യയെ നിര്‍ബന്ധിപ്പിച്ച്‌ പ്രകൃതിവിരുദ്ധ സെക്‌സ്‌

നടത്തിയ യുവാവിനെതിരായ കേസ് റദ്ദാക്കാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി.


സാമൂഹിക മാധ്യമങ്ങളില്‍ തന്റെ അശ്ലീല വിഡിയോ പോസ്റ്റ് ചെയ്ത സംഭവത്തില്‍ തുടരന്വേഷണം വേണമെന്ന യുവതിയുടെ വാദം കോടതി അനുവദിച്ചു. കര്‍ണാടക സ്വദേശിയായ ഭര്‍ത്താവിനെതിരായാണ് യുവതി കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചത്.


മുംബൈയില്‍ പിഎച്ച്‌ഡിക്ക് പഠിക്കുന്നതിനിടെയാണ് ഇരുവരും തമ്മില്‍ പരിചയപ്പെടുന്നത്. 2015ല്‍ ഇരുവരും വിവാഹിതരാവുകയും ബംഗളൂരുവില്‍ താമസം ആരംഭിക്കുകയും ചെയ്തു. വിവാഹത്തിന് ശേഷം അസ്വഭാവിക ലൈംഗികബന്ധത്തിനായി ഭര്‍ത്താവ് നിര്‍ബന്ധിച്ചതായി യുവതി ആരോപിച്ചു. ഇതേ തുടര്‍ന്ന് യുവതി വീട്ടിലേക്ക് പോകുകയും ചെയ്തു.


ഇനിമേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് യുവതിയെ നിര്‍ബന്ധിപ്പിച്ച്‌ ബംഗളൂരുവിലേക്ക് കൊണ്ടുവന്നു. എന്നാല്‍ ഭര്‍ത്താവ് പിന്നെയും അസ്വാഭാവിക ലൈംഗികബന്ധത്തിനായി നിര്‍ബന്ധിച്ചെന്ന് യുവതി പറയുന്നു. ഇതേതുടര്‍ന്ന് യുവതി ഭര്‍ത്താവുമായുള്ള ബന്ധം ഉപേക്ഷിച്ചു. അതിന് പിന്നാലെ ഭര്‍ത്താവ് യുവതിയുടെ അശ്ലീല ചിത്രങ്ങള്‍ പിതാവിന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലേക്കും മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കും അയക്കുകയും ചെയ്തു. തുടര്‍ന്ന് യുവതി ഛത്തീസ്ഗഡ് പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് കേസ് അന്വേഷണം ഛത്തീസ്ഗഡ് പൊലീസ് കര്‍ണാടക പൊലീസിന് കൈമാറി.


അതിനിടെ അമ്മായി അമ്മയ്‌ക്കെതിരെ യുവതി നല്‍കിയ കേസ് 2019ല്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവും ഹൈക്കോടതിയെ സമീപിച്ചു. എന്നാല്‍ അന്വേഷണം പൊലീസ് വൈകിപ്പിക്കുകയാണെന്ന് യുവതി കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കി.

തന്റെ നിരപരാധിത്വം തെളിയിക്കുന്നതിനായി വിശ്വസായോഗ്യമായ ഒരു രേഖയും യുവാവിന് ഹാജരാക്കാനിയില്ലെന്ന് ജസ്റ്റിസ് എം നാഗപ്രസന്ന വിധിന്യായത്തില്‍ വ്യക്തമാക്കി. ഭാര്യയുടെ ഹര്‍ജി അംഗീകരിക്കുകയും ഉദ്യോഗസ്ഥനെ മാറ്റി അന്വേഷണം തുടരാന്‍ കോടതി ഉത്തരവിടുകയും ചെയ്തു.

Post a Comment