വിഎച്ച്‌പിയുടെ പഠനശിബിരത്തിന്‍റെ ഭാഗമായാണ് മെയ് 22-ന് പെണ്‍കുട്ടികളുടെ ആയുധമേന്തി റാലി നടത്തിയത്. പഠനശിബിരത്തിന്‍റെ ഭാഗമായി പദ സഞ്ചലനത്തിന് മാത്രമാണ് പൊലീസ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ പെണ്‍കുട്ടികളടക്കം ചേര്‍ന്ന് വാളുമേന്തി ‘ദുര്‍ഗാവാഹിനി’ റാലി നടത്തുകയായിരുന്നു.
<
br>
ആയുധനിയമപ്രകാരവും, സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചു എന്നുമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് നിലവില്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ആര്യങ്കോട് പൊലീസാണ് സ്വമേധയാ കേസെടുത്തത്.

സമൂഹമാധ്യമങ്ങളില്‍ ആയുധമേന്തി പ്രകടനം നടത്തുന്ന വനിതകളുടെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നു. ഇതിനെതിരെ എസ്‍ഡിപിഐ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. വിഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച്‌ വരികയാണ് എന്നും പൊലീസ് വ്യക്തമാക്കുന്നു.തിരുവനന്തപുരത്ത് വാളുമായി 'ദുര്‍ഗാവാഹിനി' റാലി നടത്തിയവര്‍ക്കെതിരെ ജാമ്യമില്ലാ കേസ്

Post a Comment