മലപ്പുറം: ആദ്യശ്രമത്തില്‍ തന്നെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 475-ാം റാങ്ക് നേടി മുണ്ടുപറമ്ബ് കാവുങ്ങല്‍ സ്വദേശി ഒ.അപര്‍ണ്ണ.


എം.ബി.ബി.എസ് ബിരുദദാരിയായ അപര്‍ണ്ണ 2021 മാര്‍ച്ചിലാണ് ഡല്‍ഹിയിലെ സ്വകാര്യ അക്കാഡമിയുടെ കീഴില്‍ ഓണ്‍ലൈന്‍ പരിശീലനം തുടങ്ങിയത്. പ്രിലിമിനറി പരീക്ഷ കോഴിക്കോടും പ്രധാന എഴുത്ത് പരീക്ഷ ജനുവരിയില്‍ തിരുവനന്തപുരത്തുമായിരുന്നു. മേയ് 23ന് ഡല്‍ഹിയിലായിരുന്നു അഭിമുഖം. ആദ്യ ശ്രമമായിരുന്നതിനാല്‍ അപര്‍ണ്ണ വലിയ പ്രതീക്ഷയൊന്നും പുലര്‍ത്തിയിരുന്നില്ല. ഐ.എ.എസ് ലക്ഷ്യമിടുന്നതിനാല്‍ വീണ്ടും പരിശ്രമിക്കാനാണ് അപര്‍ണ്ണയുടെ തീരുമാനം.


പാലക്കാട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയ അപര്‍ണ്ണ കൊവിഡ് കാലത്ത് മഞ്ചേരി മെഡിക്കല്‍ കോളേജിലും കാലിക്കറ്റ് സര്‍വകലാശാല കൊവിഡ് സെന്ററിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. മക്കരപറമ്ബ് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പ്രവര്‍ത്തിച്ചു. മലപ്പുറം എ.ആര്‍. ക്യാമ്ബിലെ എസ്.ഐ ഒ. അനില്‍കുമാറിന്റെയും ഒതുക്കുങ്ങല്‍ ഗവണ്‍മെന്റ് എച്ച്‌.എസ്.എസിലെ ഹൈസ്‌കൂള്‍ വിഭാഗം സോഷ്യല്‍ സയന്‍സ് അദ്ധ്യാപിക കെ. ഷീബയുടെയും മൂത്ത മകളാണ്. സഹോദരി ഒ. മാളവിക ഡല്‍ഹി സര്‍വകലാശാലയില്‍ ബി.എസ്.സി രസതന്ത്രം രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.

Post a Comment