ഫാഹ് മായിയിലെ ഡാനിയൽ മോങ്ക് ത
ൻെറ പിതാവ് അന്തരിച്ച സ്റ്റാൻലി മോങ്കിൻെറ സ്മരണയ്ക്കായാണ് ഈ ബോട്ടിൽ ലേലത്തിൽ വെക്കാൻ തീരുമാനിച്ചതെന്ന് ലിയോൺ ആൻറ് ടേൺബുൾ അറിയിച്ചു. ഡാനിയൽ മോങ്കും റോസ്വിൻ ഹോൾഡിങ്സും കൂടി ചേർന്നാണ് ലേലം നടത്തിയത്. ജീവിച്ചിരുന്നുവെങ്കിൽ സ്റ്റാൻലി മോങ്കിൻെറ 80ാമത് പിറന്നാൾ ആഘോഷിക്കുമായിരുന്ന ദിവസത്തിലാണ് ലേലം നടത്തിയത്. ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഏറെ പണം സ്വരൂപിക്കാറുണ്ടായിരുന്ന സ്റ്റാൻലി മോങ്ക് സാഹസിക യാത്രകൾ നടത്തുന്നതിലും താൽപര്യമുള്ളയാളായിരുന്നു.
പേര് വെളിപ്പെടുത്താത്ത ഒരാളാണ് വിസ്കി ലേലത്തിൽ വാങ്ങിയത്. ഇൻട്രെപിഡ് വിസ്കിയുടെ വളരെ സ്പെഷ്യലായ മറ്റ് ചില ബോട്ടിലുകളും മിനിയേച്ചറുകളുമെല്ലാം ലേലത്തിൽ വിറ്റ് പോയിട്ടുണ്ട്. തങ്ങളുടെ ഒഫീഷ്യൽ ട്വിറ്റർ ഹാൻറിലിൽ വിസ്കി ബോട്ടിലിൻെറ ചിത്രം പങ്കുവെച്ച് കൊണ്ടാണ് ലിയോൺ ആൻറ് ടേൺബുൾ ലേലവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പങ്കുവെച്ചത്. ലോകത്തിലെ ഏറ്റവും വലിയ വിസ്കി ബോട്ടിലിന് ആദ്യദിനം തന്നെ 1.375 മില്യൺ ഡോളർ ലഭിച്ചതായി അവർ ട്വീറ്റിൽ വ്യക്തമാക്കായിട്ടുണ്ട്.
Post a Comment