വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഇപ്പോള്‍ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ച എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജനെതിരേയും പരാതിയുണ്ട്. ഇ.പി ജയരാജന് യാത്രാവിലക്ക് ഏര്‍പ്പെടുത്തെണമെന്നാവശ്യപ്പെട്ട് അഡ്വക്കേറ്റ് അനൂപ് വി ആര്‍ ഇന്‍ഡിഗോ അധികൃതര്‍ക്ക് രേഖാമൂലം കത്ത് നല്‍കി.
രാജ്യാന്തര വിമാന യാത്രയ്ക്ക് കര്‍ശന നിയമ വ്യവസ്ഥയാണ് നിലവിലുള്ളത്. ഈ നിയമ വ്യവസ്ഥ ഇ.പി ജയരാജന് കുരുക്കാകുമെന്നാണ് റിപ്പോര്‍ട്ട്. പറക്കുന്ന വിമാനത്തിനുള്ളില്‍ വെച്ചാണ് സംഘര്‍ഷമെങ്കില്‍ വിമാനം റാഞ്ചാന്‍ ശ്രമിച്ചുവെന്നുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ആണ് ചുമത്തുക. അതേസമയം, വിമാനം ലാന്റ് ചെയ്ത്, വാതിലുകള്‍ തുറന്ന ശേഷമാണ് സംഘര്‍ഷമെങ്കില്‍ എയര്‍പ്പോര്‍ട്ടിലെ നിയമങ്ങളാണ് ബാധമാകുക.
ഇന്ത്യന്‍ എയര്‍ക്രാഫ്റ്റ് റൂള്‍ (1937), പാര്‍ട്ട്-3, ചട്ടം 23 (എ) പ്രകാരം, വിമാനത്തില്‍ ഒരാള്‍ക്കും മറ്റൊരാളെ ഉപദ്രവിക്കാനോ ഭീഷണിപ്പെടുത്താനോ കഴിയില്ല. നിയമം ലംഘിച്ച് ഇതിലേതെങ്കിലും ചെയ്താല്‍ ഷെഡ്യൂള്‍ 6 പ്രകാരം ഒരു വര്‍ഷം കഠിനതടവോ, 5 ലക്ഷം രൂപ പിഴയോ, രണ്ടും കൂടിയോ ലഭിക്കാം. മറ്റൊരു ചട്ടം സിവില്‍ ഏവിയേഷന്‍ റിക്വയര്‍മെന്റ് (2017) ആണ്. ഇതനുസരിച്ച്, വാക്കുകളാല്‍ ഉപദ്രവിക്കുന്നവരെ 3 മാസം വിമാനയാത്രയില്‍ നിന്നു വിലക്കാം. ശാരീരികമായി ഉപദ്രവിക്കുന്നവരെ 6 മാസവും. ശാരീരികമായ ഉപദ്രവം എന്നതില്‍ പിടിച്ചുതള്ളലും (പുഷ്) ഉള്‍പ്പെടും.
Post a Comment