തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്ത ഇ പി ജയരാജന്റെ മനോനില പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് എം എല്‍ എ ഷാഫി പറമ്ബില്‍.പ്രവര്‍ത്തകര്‍ മദ്യപിച്ചെന്ന് തെളിയിക്കാന്‍ ഷാഫി പറമ്ബില്‍ ജയരാജനെ വെല്ലുവിളിച്ചു. സംഭവത്തില്‍ ഡിജിപിക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

iv>വിമാനത്തിനുള്ളില്‍ പ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്ത ജയരാജന് യാത്രാവിലക്ക് ഏര്‍പ്പെടുത്തണം. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം രാജിവെച്ച്‌ ജയരാജന്‍ മുഖ്യമന്ത്രിയുടെ ഗണ്മാന്‍ ആയോ എന്നും ഷാഫി പറമ്ബില്‍ പരിഹസിച്ചു. ഒരു മുഖ്യമന്ത്രിയുടെ നെഞ്ചിലും നെറ്റിയിലും കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചവരാണ് മുദ്രാവാക്യം വിളിച്ചവരെ ഭീകരവാദികളോട് ഉപമിക്കുന്നതെന്നും ഷാഫി പറമ്ബില്‍ പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധം ഉണ്ടായ സംഭവത്തില്‍ സിപിഎം- ഡി വൈ എഫ് ഐ പ്രതിഷേധ പ്രകടനങ്ങള്‍ തുടരുകയാണ്. ശാസ്തമംഗലത്ത് കെ പി സി സി ആസ്ഥാനമായ ഇന്ദിരാ ഭവന് നേര്‍ക്ക് കല്ലേറ് നടന്നു. പിന്നില്‍ സിപിഎം- ഡി വൈ എഫ് ഐ പ്രവര്‍ത്തകരാണ് എന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി ഇന്ദിരാ ഭവനില്‍ ഉള്ളപ്പോഴായിരുന്നു അക്രമം. ഓഫീസിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന് നേര്‍ക്ക് അക്രമികള്‍ കല്ലെറിഞ്ഞു. കല്ലേറില്‍ കാറിന് കേടുപാടുകള്‍ സംഭവിച്ചു. രൂക്ഷമായ അസഭ്യ വര്‍ഷത്തോടെയാണ് കല്ലേറ് നടന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.

സംഭവത്തില്‍ മുഖ്യമന്ത്രിയും കോടിയേരിയും മറുപടി പറയണമെന്ന് എ കെ ആന്റണി പ്രതികരിച്ചു. കണ്ണൂര്‍ ഇരിട്ടിയിലും സിപിഎം പ്രകടനം അക്രമാസക്തമായി.

Tags: CPIM PINARAYI VIJAYAN shafi parambil e p jayarajan congres

Post a Comment