ജീവിതശൈലിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച്‌ പല രോഗങ്ങളും ഇന്ന് മനുഷ്യരില്‍ ഉണ്ടാകാറുണ്ട്. അമിതവണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ പ്രശ്നങ്ങള്‍ ആളുകള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരികയാണ്.

പ്രമേഹം കുറയ്ക്കാന്‍ പഞ്ചസാര ഒഴിവാക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ നല്‍കുന്ന നിര്‍ദ്ദേശം. നമ്മളില്‍ പലരുടെയും ശീലമാണ് രാവിലെ ആദ്യം ഒരു ചായ കുടിക്കുക എന്നത്. നമ്മളെല്ലാം ചായയില്‍ പഞ്ചസാര ചേര്‍ത്താണ് കുടിക്കുന്നത്. പഞ്ചസാര ചേര്‍ത്ത ചായ കുടിക്കുന്നത് പ്രമേഹം വര്‍ധിപ്പിക്കുകയും ശരീരഭാരം കൂട്ടുകയും ചെയ്യുന്നു. ചായയില്‍ പഞ്ചസാരയ്ക്ക് പകരം ചേര്‍ക്കേണ്ട വസ്തുക്കള്‍ എന്തൊക്കെയാണെന്ന് നോക്കാം.

രാവിലത്തെ ചായ ആരോഗ്യകരവും രുചികരവുമാക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് പഞ്ചസാരയ്ക്ക് പകരം തേന്‍ ചേര്‍ക്കാം. ചായയില്‍ തേന്‍ ചേര്‍ക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ചായ തിളപ്പിക്കുമ്ബോള്‍ ഒപ്പം തേന്‍ കൂടി തിളപ്പിക്കരുത്. ആദ്യം ചായ മധുരമില്ലാതെ ഉണ്ടാക്കുക. ശേഷം ആവശ്യാനുസരണം തേന്‍ ചേര്‍ക്കണം.

പെട്ടെന്ന് തടി കുറയ്ക്കുന്നതിനായി ചായയില്‍ പഞ്ചസാരയ്ക്കു പകരം ശര്‍ക്കര ചേര്‍ക്കുന്നത് നല്ലതാണ്. ശര്‍ക്കരയില്‍ കൂടുതല്‍ അളവില്‍ ആന്റിഓക്സിഡന്റുകള്‍ കാണപ്പെടുന്നുവെന്നാണ് പറയുന്നത്. അത് ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കും. ചായ തിളച്ച ശേഷം മാത്രം ശര്‍ക്കര ചേര്‍ക്കുക. അല്ലെങ്കില്‍ ചായ പിരിന്നുപോകും. ശര്‍ക്കര ചേര്‍ത്ത ശേഷം ചായ നന്നായി ഇളക്കുക.

പഞ്ചസാരയ്ക്ക് പകരം ചായയില്‍ ഈന്തപ്പഴത്തിന്റെ സിറപ്പ് ഉപയോഗിക്കുന്നതും വളരെ നല്ലതാണ്. രുചിക്കും ആരോഗ്യത്തിനും ഇത് ഗുണകരമാണ്.

Post a Comment